India Kerala

വിജയപാത തുടരുവാന്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രാപ്തമാക്കും -മന്ത്രി ജെ. ചിഞ്ചുറാണി

നിരന്തരനവീകരണത്തിലൂടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം കാത്തുസൂക്ഷിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കുമ്മിള്‍ സര്‍ക്കാര്‍ എച്ച്.എസ്.എസ്സില്‍ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരിന്നു മന്ത്രി. കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം രാജ്യത്തിന്മാതൃകയാണ്. സംസ്ഥാനത്തെ വിദ്യാലയങ്ങളെല്ലാം മികവിന്റെ കേന്ദ്രങ്ങളാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു മുന്‍ഗണന നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് ഏഴര വര്‍ഷക്കാലം നടപ്പിലാക്കിയത്. വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടങ്ങള്‍, ആധുനിക സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ഗുണനിലവാരമുള്ള ഉച്ചഭക്ഷണം തുടങ്ങിയവ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്നു. പഠനേതര മേഖലകളിലും മികവുള്ളവരാകാന്‍ Read More…

India

“റെമല് ” ചുഴലിക്കാറ്റിന്റെ ആഘാതം പ്രധാനമന്ത്രി അവലോകനം ചെയ്തു.

‘റെമല് ‘ ചുഴലിക്കാറ്റിന്റെ ആഘാതം ന്യൂഡല് ഹിയിലെ 7 ലോക് കല്യാണ് മാര് ഗിലെ വസതിയില് പ്രധാനമന്ത്രി അവലോകനം ചെയ്തു. ചുഴലിക്കാറ്റ് ബാധിച്ച സംസ്ഥാനങ്ങളിൽ ചെലുത്തിയ ആഘാതത്തെക്കുറിച്ച് യോഗത്തിൽ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. മിസോറം, അസം, മണിപ്പൂർ, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മനുഷ്യ ജീവൻ നഷ്ടപ്പെട്ടതും വീടുകൾക്കും സ്വത്തുക്കൾക്കും സംഭവിച്ച നാശനഷ്ടങ്ങളും ചർച്ച ചെയ്തു. ആവശ്യാനുസരണം എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. ഒഴിപ്പിക്കൽ, എയർലിഫ്റ്റിംഗ്, റോഡ് ക്ലിയറൻസ് പ്രവർത്തനങ്ങൾ ടീമുകൾ നടത്തി. ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകളുമായി Read More…

India Kerala

ടൂറിസം സ്റ്റേക് ഹോൾഡർമാരുടെ യോഗം ചേർന്നതു മദ്യനയവുമായി ബന്ധപ്പെട്ടെന്ന പ്രചാരണം തെറ്റ്: ടൂറിസം ഡയറക്ടർ

സംസ്ഥാനത്തെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു മേയ് 21ന് ടൂറിസം ഡയറക്ടർ വിളിച്ചു ചേർത്ത യോഗം ഇപ്പോൾ പ്രചരിപ്പിക്കുന്ന രീതിയിൽ സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടതോ ബാർ ഉടമകളുടേതു മാത്രമായുള്ളതോ അല്ലെന്നു ടൂറിസം ഡയറക്ടർ അറിയിച്ചു. വെഡിങ് ഡെസ്റ്റിനേഷനായി കേരളത്തെ ഉയർത്തുന്നതിനു നേരിടുന്ന തടസങ്ങൾ, MICE ടൂറിസത്തിനു നേരിടുന്ന പ്രശ്നങ്ങൾ, ദീർഘകാലമായി ടൂറിസം ഇൻഡസ്ട്രി നേരിടുന്ന പ്രശനങ്ങൾ തുടങ്ങിയ വിഷയങ്ങളാണു യോഗത്തിൽ പങ്കെടുത്ത ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ളവർ ഉന്നയിച്ചത്. ഈ വിഷയങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ശുപാർശകളോ അഭിപ്രായങ്ങളോ തീരുമാനങ്ങളോ Read More…

India Kerala

അതിതീവ്ര മഴ സാധ്യത: മൂന്നു ജില്ലകളിൽ ഇന്നും നാളെയും(മേയ് 20, 21) റെഡ് അലർട്ട്

** എട്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും(മേയ് 20,21) റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിൽ മറ്റന്നാളും (22 മേയ്) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (21 മേയ്)  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും 22ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിലും 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പുണ്ട്. ശക്തമായ മഴ സാധ്യതയുള്ളതിനാൽ ഇന്ന് (മേയ് 20) വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ (മെയ് 21) പാലക്കാട്, Read More…

India

ഇറാൻ പ്രസിഡന്റിന്റെ വിയോഗം: സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം

ഇറാൻ പ്രസിഡന്റ് ഡോ. സയ്യിദ് ഇബ്രാഹിം റെയ്സിയുടെയും വിദേശകാര്യ മന്ത്രി ഹൊസൈൻ അമിർ അബ്ദുള്ളഹിയാന്റെയും വിയോഗത്തിൽ സംസ്ഥാനത്ത് 21ന് ഔദ്യോഗിക ദുഖാചരണം. കേരളത്തിൽ വിവിധ ഓഫീസുകളിൽ ഉയർത്തിയിട്ടുള്ള ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഇരുവരുടെയും വിയോഗത്തിൽ അനുശോചിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസത്തെ ദുഖാചരണത്തിന് കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.

India Kerala

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച കാലിക്കറ്റ് സർവ്വകലാശാലയുടേത് ചരിത്രനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. 23 പ്രവൃത്തിദിവസം കൊണ്ടാണ് ആറാം സെമസ്റ്റർ ബിരുദപരീക്ഷാഫലം സർവ്വകലാശാല പ്രഖ്യാപിച്ച് ചരിത്രം കുറിച്ചത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തുന്ന കാലിക്കറ്റ് സർവ്വകലാശാല  പരീക്ഷാനടപടിക്രമങ്ങൾ ആധുനികവത്കരിച്ചാണ് ഈ കുതിപ്പ് നടത്തിയിരിക്കുന്നത്. ഫാൾസ് നമ്പറിങ് ഒഴിവാക്കാൻ ഉത്തരക്കടലാസിലെ ബാർകോഡിങ്, ക്യാമ്പുകളിലേക്ക് ഉത്തരക്കടലാസെത്തിക്കാൻ തപാൽവകുപ്പുമായി സഹകരണം, മാർക്ക് രേഖപ്പെടുത്താൻ ആപ്പ്, ഉത്തരക്കടലാസുകൾ സുരക്ഷിതമായി സൂക്ഷിക്കാനും പുനർമൂല്യനിർണയത്തിനായി എളുപ്പത്തിൽ തിരിച്ചെടുക്കാനും ഡിജിറ്റൽ സ്റ്റോറേജ്, സെന്റർ ഫോർ എക്സാം ഓട്ടോമേഷൻ ആന്റ് മാനേജ്മെന്റ് സംവിധാനം Read More…

India

പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്

*പൊതു ജല സ്ത്രോതസുകൾ ഉത്തരവാദപ്പെട്ടവർ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം *ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും ഉഷ്ണ തരംഗവും തുടർന്നുള്ള വേനൽ മഴയും കാരണം വിവിധതരം പകർച്ചപ്പനികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം. പൊതുതാമസ ഇടങ്ങൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണമുറപ്പാക്കണം. കിണറുകൾ, കുടിവെള്ള സ്ത്രോതസുകൾ എന്നിവ ശുചീകരിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കും. സ്‌കൂളുകളിലെ വെള്ളം Read More…

India Kerala Law

കഞ്ചാവുമായി യുവാക്കൾ ബത്തേരിയിൽ അറസ്റ്റിൽ

ബത്തേരി ടൗണിൽ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവുമായി യുവാക്കൾ പോലീസിന്റെ പിടിയിലായത്.കുപ്പാടി കടമാൻ ചിറ കാഞ്ഞിരച്ചോലയിൽ വീട്ടിൽ മുബഷിർ, നായ്ക്കട്ടി ചീരക്കുഴി വീട്ടിൽ ആഷിഖ്, കുപ്പാടി സുവർണ്ണ വീട്ടിൽ ആഘോഷ്, ചുള്ളിയോട് അഞ്ചാംമൈൽ ആധികാരിത്തൊടിക റാഷിദ്‌,വകേരി തങ്കയത്ത്‌കി വീട്ടിൽ മുഹമ്മദ് യാസർ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.ഈ സംഘത്തിന്റെ പക്കൽ നിന്നും 180 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. എ ഉമ്മറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്.

India

സംസ്ഥാന / കേന്ദ്രഭരണ പ്രദേശ പോലീസ്, എൻസിബി, സിബിഐ, റിസർവ് ബാങ്ക്, മറ്റ് നിയമ നിർവ്വഹണ ഏജൻസികൾ എന്നിവ ആൾമാറാട്ടം നടത്തുന്ന സൈബർ കുറ്റവാളികളുടെ ‘ബ്ലാക്ക്മെയിൽ’, ‘ഡിജിറ്റൽ അറസ്റ്റ്’ സംഭവങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക.

പോലീസ് അധികാരികൾ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), നാർക്കോട്ടിക്സ് വകുപ്പ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, മറ്റ് നിയമ നിർവ്വഹണ ഏജൻസികൾ എന്നിവ പോലെ സൈബർ കുറ്റവാളികൾ ഭീഷണിപ്പെടുത്തൽ, ബ്ലാക്ക്മെയിൽ, പിടിച്ചുപറി, “ഡിജിറ്റൽ അറസ്റ്റ്” എന്നിവയെക്കുറിച്ച് നിരവധി പരാതികൾ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (എൻസിആർപി) റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ തട്ടിപ്പുകാർ സാധാരണയായി ഒരു ഇരയെ വിളിക്കുകയും നിയമവിരുദ്ധ വസ്തുക്കൾ, മയക്കുമരുന്ന്, വ്യാജ പാസ്പോർട്ടുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും നിരോധിത വസ്തുക്കൾ Read More…