Kerala News

ഗുരുവായൂരിൽ ഭണ്ഡാരം എണ്ണൽ ഫെബ്രുവരി 9 മുതൽ; രാവിലെ 8.30ന് ആരംഭിക്കും

ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ 2026 ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണൽ ഫെബ്രുവരി 9ന് രാവിലെ 8.30ന് ആരംഭിക്കും. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള ഊട്ടുപുരയുടെ രണ്ടാം നിലയിലെ ഹാളിലാണ് ഭണ്ഡാരത്തിലെ സംഖ്യയും മറ്റ് സംഭാവനകളും ധനലക്ഷ്മി ബാങ്കിന്റെ സഹകരണത്തോടെ എണ്ണി തിട്ടപ്പെടുത്തുക.

ഭണ്ഡാരം എണ്ണൽ നടപടികൾ പൂർത്തിയാകുന്നതോടെ, പതിവുപോലെ സമാഹരിച്ച തുകയുടെ വിശദാംശങ്ങൾ ഭക്തജനങ്ങളെ ഔദ്യോഗികമായി അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *