സുതാര്യതയുടെ സംസ്കാരം വളർത്തുന്നതിനും ജനാധിപത്യ രാജ്യങ്ങൾക്കിടയിൽ ഉയർന്ന നിലവാരമുള്ള തെരഞ്ഞെടുപ്പ് രീതികളോടുള്ള പ്രതിബദ്ധത ആവർത്തിക്കുന്നതിനുമുള്ള ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസിഐ) പാരമ്പര്യത്തിന് അനുസൃതമായി, 23 രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് 75 പ്രതിനിധികൾ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യയിൽ എത്തി. അന്താരാഷ്ട്ര തെരഞ്ഞെടുപ്പു സന്ദർശക പരിപാടിയുടെ (IEVP) ഭാഗമായാണ് ഇവർ ഇന്ത്യയിലെത്തിയത്. സിഇസി ശ്രീ രാജീവ് കുമാർ, ഇസിമാരായ ശ്രീ ജ്ഞാനേഷ് കുമാർ, ശ്രീ സുഖ്ബീർ സിങ് സന്ധു എന്നിവരുടെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ ഇന്ന് പരിപാടി ഉദ്ഘാടനം Read More…
India
കാലാവസ്ഥാ മുന്നൊരുക്കവും പകര്‍ച്ചവ്യാധി പ്രതിരോധവും സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം – ജില്ലാ കലക്ടര്‍
സ്വീകരിക്കുകയാണ്. കുളങ്ങളും തോടുകളും മറ്റ് ജലാശയങ്ങള്‍, കിണറുകള്‍ എന്നിവയെല്ലാം ശുദ്ധമാക്കും. കാലവര്‍ഷത്തിന്റെ തുടക്കത്തിലുള്ള മഴവെള്ളം പരമാവധി സംഭരിക്കുന്നതിന് ജലസേചന വകുപ്പ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയെ ചുമതലപ്പെടുത്തി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വകുപ്പും ജില്ലാതല നോഡല്‍ ഓഫീസറെ നിയോഗിച്ച് പ്രവര്‍ത്തിക്കണം. അത്യാഹിത സാഹചര്യങ്ങളിലേക്കുള്ള വാഹനങ്ങള്‍, ജനറേറ്ററുകള്‍, ക്രയിനുകള്‍, മണ്ണുമാന്തികള്‍ തുടങ്ങിയവയുടെ പട്ടിക സമര്‍പിക്കാന്‍ ആര്‍. ടി. ഒ യെ ചുമതലപ്പെടുത്തി. ദുരിതാശ്വസ ക്യാമ്പുകളായി നിശ്ചയിച്ചിട്ടുളള കെട്ടിടങ്ങളിലെ സൗകര്യങ്ങള്‍ റവന്യൂ -തദ്ദേശസ്വയംഭരണ വകുപ്പുകള്‍ സംയുക്തമായി പരിശോധിച്ച് ഉറപ്പ് വരുത്തണം. Read More…
വേനൽ കടുക്കുന്നു: മൃഗസംരക്ഷണ മേഖലയിലെ നടപടികൾ ചർച്ച ചെയ്യാൻ അവലോകന യോഗം ചേർന്നു
സംസ്ഥാനത്തു വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ- ക്ഷീരവികസന മേഖലയിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചു മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. രാവിലെ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ കന്നുകാലികളെ മേയാൻ വിടുന്നത് സൂര്യഘാതത്തിന് ഇടയാക്കുമെന്നതിനാൽ ഈ സമയത്തു മേയാൻ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു. ഉഷ്ണ തരംഗം റിപ്പോർട്ട് ചെയ്തിട്ടുള്ളതും ജല ദൗർലഭ്യം അനുഭവപ്പെടുന്നതുമായ ക്ഷീര കർഷക മേഖലകളിൽ ജില്ലാ ഓഫീസർമാർ കളക്ടർമാരുമായി നേരിട്ട് ബന്ധപ്പെട്ട് കന്നുകാലികൾക്ക് Read More…
സ്ത്രീകളുടെ പുനരധിവാസത്തിൽ മഹിളാ സമഖ്യ നിർണായക പങ്ക് വഹിക്കുന്നു : മന്ത്രി വി ശിവൻകുട്ടി
കേരളത്തിലെ നൂറ്റിയൊന്ന് പഞ്ചായത്തുകളിൽ സ്ത്രീ പുനരധിവാസ പദ്ധതികളിൽ മഹിളാസമഖ്യ നിർണായക പങ്ക് വഹിക്കുന്നതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ആറാമത് ജനറൽ കൗൺസിൽ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ രീതിയിലുള്ള അതിക്രമങ്ങൾ നേരിട്ട് സ്വന്തം വീടുകളിൽ താമസിക്കാൻ സാഹചര്യമില്ലാത്ത പതിനെട്ട് വയസ്സിന് താഴെയുള്ള പെൺകുട്ടികൾ മഹിളാ സമഖ്യ ശിക്ഷൺ കേന്ദ്രങ്ങളിൽ താമസിച്ചാണ് വിദ്യാഭ്യാസം നേടുന്നത്. മഹിളാ സമഖ്യ വിദ്യാഭ്യാസ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പഠനത്തിൽ നിന്ന് വിട്ട് നിന്ന Read More…
സുപ്രീം കോടതി ഉത്തരവിന് അനുസൃതമായി സിംബൽ ലോഡിംഗ് യൂണിറ്റുകൾ കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള നിർദ്ദേശം ECI പുറപ്പെടുവിച്ചു.
ന്യൂ ഡൽഹി: 2023 ലെ റിട്ട് പെറ്റീഷൻ (സിവിൽ) നമ്പർ 434-ന്മേലുള്ള ഇന്ത്യൻ സുപ്രീം കോടതിയുടെ 2024 ഏപ്രിൽ 26-ലെ വിധിന്യായത്തിന് അനുസൃതമായി, സിംബൽ ലോഡിംഗ് യൂണിറ്റ് (SLU) കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമായി ECI പുതിയ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. SLU-കൾ കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള പുതിയ മാർഗ്ഗനിർദേശങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വ്യവസ്ഥകളും സൃഷ്ടിക്കാൻ എല്ലാ സിഇഒമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം, 01.05.2024-നോ അതിനു ശേഷമോ VVPAT-കളിൽ ചിഹ്നം ലോഡുചെയ്യുന്ന പ്രക്രിയ Read More…
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായി തിരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായി തിരഞ്ഞെടുപ്പ് കമ്മീഷന്. കാലാവസ്ഥ സാധാരണ പരിധിയിലായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നതിനാൽ, വോട്ടർമാർക്ക് സുഖമായി വോട്ട് രേഖപ്പെടുത്താൻ കഴിയും. വോട്ടര്മാരുടെ സൗകര്യാര്ത്ഥം എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ചൂട് കാലാവസ്ഥയെ നേരിടാന് സൗകര്യങ്ങള് ഉള്പ്പെടെ കര്ശനമായ ക്രമീകരണങ്ങള് ഏര്പ്പെടുത്തിയിട്ടുണ്ട്. 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബഹുജൻ സമാജ് പാർട്ടിയുടെ സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മധ്യപ്രദേശിലെ 29-ബേതുൽ പിസിയിലെ വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിൽ മാറ്റിവച്ചിരുന്നു. ബാക്കിയുള്ള Read More…
ഇലക്ഷൻ ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് വോട്ടർ ഫെസിലിറ്റേഷൻ സെൻ്റർ വഴി വോട്ട് ചെയ്യാം
തൃശൂർ ജില്ലയിലെ വിതരണ സ്വീകരണ കേന്ദ്രങ്ങളിലും കളക്ടറേറ്റിലും ഇലക്ഷൻ ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യുന്നതിന് ഫെസിലിറ്റേഷൻ സെൻ്റർ ഇന്ന് (ഏപ്രിൽ 25) രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കും. വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ പോളിങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും, മറ്റ് ഇലക്ഷൻ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും കളക്ടറേറ്റിലെ ജില്ലാ പ്ലാനിങ് ഹാളിലെ വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററിൽ വോട്ട് ചെയ്യാം.
പരസ്യപ്രചാരണം ഇന്ന്(24) വൈകിട്ട് 6 ന് അവസാനിക്കും; മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി ഇന്ന് വൈകിട്ട് (ഏപ്രിൽ 24) ആറിന് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറിൽ നിയമവിരുദ്ധമായി ആളുകൾ കൂട്ടം ചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ ക്രിമിനൽ പ്രൊസീജ്യർ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. ഉച്ചഭാഷിണികൾ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദർശനവും (സിനിമ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീത പരിപാടികൾ, നാടകങ്ങൾ, മറ്റ് സമാന പ്രദർശനങ്ങൾ, ഒപ്പീനിയൻ പോൾ, പോൾ സർവേ, എക്സിറ്റ് പോൾ Read More…
കെ എ ഉണ്ണികൃഷ്ണന്റെ ചാലക്കുടിയിൽ സ്ഥാപനങ്ങളിലും, സുഹൃത്തുക്കളെയും സന്ദർശിച്ചു
അങ്കമാലി:എൻഡിഎ ചാലക്കുടി ലോകസഭാ സ്ഥാനാർഥി കെ എ ഉണ്ണികൃഷ്ണന്റെ ചാലക്കുടിയിൽ സ്ഥാപനങ്ങളിലും, സുഹൃത്തുക്കളെയും സന്ദർശിച്ചു.സ്ഥാനാർത്ഥിക്കൊപ്പം, സജീവ് പള്ളത്ത്, ടി വി പ്രജത്ത്, സേതുരാജ് ദേശം തുടങ്ങിയവർ ഉണ്ടായിരുന്നു. ഇന്ന് രാവിലെഅങ്കമാലി,ആലുവാ, പെരുമ്പാവൂർ മണ്ഡലങ്ങളിലെ സുഹൃത്തുക്കളെ സന്ദർശിച്ച് ഉച്ചയ്ക്ക് ശേഷം അങ്കമാലി ടൗണിലെ കൊട്ടി കലാശത്തിൽ പങ്കെടുക്കും
കെഎ ഉണ്ണികൃഷ്ണന്റെ കൊടുങ്ങല്ലൂർ മണ്ഡലം പര്യടനം അഷ്ടമി ചിറയിൽ ബിജെപി കേരള സഹ പ്രഭാരിനളീൻ കുമാർ കട്ടിൽ എംപി ഉദ്ഘാടനം ചെയ്തു
അങ്കമാലി:എൻഡിഎ ചാലക്കുടി ലോകസഭാ സ്ഥാനാർത്ഥി കെഎ ഉണ്ണികൃഷ്ണന്റെ കൊടുങ്ങല്ലൂർ മണ്ഡലം പര്യടനം അഷ്ടമി ചിറയിൽ ബിജെപി കേരള സഹ പ്രഭാരിനളീൻ കുമാർ കട്ടിൽ എംപി ഉദ്ഘാടനം ചെയ്തു, തുടർന്നു് തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് അങ്കമാലി മണ്ഡലം കുറുമശ്ശേരി ടൗണിലെ വ്യാപാരി വ്യവസായികളോട് വോട്ട് അഭ്യർത്ഥിച്ചു,സ്ഥാനാർത്ഥി പര്യsനം കൊടുങ്ങല്ലൂർ മണ്ഡലത്തിലെ പറപ്പിള്ളി, കാവിൽ കടവ്, കോണത്തുകുത്ത്, മങ്കിടി, മാള ടൗൺ, മത്തുംപടി, കുഴൂർ ,കിഴഡൂർ, തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റ് വാങ്ങി വാളൂരിൽ സമാപിച്ചു.ഇന്ന് കൈപ്പമoഗലം മണ്ഡലത്തിൽ എടവിലങ്ങ് Read More…









