Kerala News

ഹൃദയാഘാതത്തെ തുടര്‍ന്ന് വി.എസ് ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പരിശോധനകള്‍ക്ക് ശേഷം ഹൃദയാഘാതം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

 101 വയസായ വി എസ് ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയാണ്. സി.പി.ഐ.എം-ന്റെ സ്ഥാപക നേതാക്കളിലൊരാളായ വിഎസ്, 2006 മുതല്‍ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. 1992-1996, 2001-2006, 2011-2016 കാലഘട്ടങ്ങളില്‍ പ്രതിപക്ഷ നേതാവും മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *