ജില്ലയില്‍ ഇന്ന് വരെയുള്ള കണക്കുപ്രകാരം ആകെ 21,00,366 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 9,98,738 പേര്‍ പുരുഷന്‍മാരും 11,01,609 പേര്‍ സ്ത്രീകളുമാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട 19 വോട്ടര്‍മാരുണ്ട്. അംഗപരിമിതര്‍ 20,339 പേര്‍. 18-19 വയസ്സിനിടയിലുള്ള 22,795 പുതിയ വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11,137 പേര്‍ പുരുഷ•ാരും 11,658 പേര്‍ സ്ത്രീകളുമാണ്. 85-150 വയസ്സിനിടയില്‍ പ്രായമുള്ള 18026 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. നിലവിലെ കണക്കുപ്രകാരം ആകെ വോട്ടര്‍മാരും പുരുഷ വോട്ടര്‍മാരും ഏറ്റവും കൂടുതലുള്ളത് കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലും കുറവ് കൊല്ലം മണ്ഡലത്തിലുമാണ്. Read More…
India
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം: ജില്ലയിൽ വിവിധ സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ പ്രചാരണവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തുന്നതിനും തുടർനടപടി സ്വീകരിക്കുന്നതിനും ഓരോ മണ്ഡലത്തിലും മൂന്ന് വീതം ഫ്ലയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സർവയെലൻസ് ടീം, രണ്ട് വീതം ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ്, ഒന്ന് വീതം വീഡിയോ സർവെയലൻസ് ടീം എന്നിവയെ നിയോഗിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. സ്റ്റാറ്റിക് സർവയെലൻസ് ടീം ഒഴികെയുള്ളവ പ്രഖ്യാപനം വന്നയുടൻ സജീവമായതാണ്. സ്റ്റാറ്റിക് സർവയെലൻസ് ടീം തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന മാർച്ച് Read More…
എൻഡിഎ സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ ചാലക്കുടി മാരാക്കോട്ട് കോളനിയിൽ സന്ദർശനം നടത്തി
അങ്കമാലി:ചാലക്കുടി ലോകസഭ എൻഡിഎ സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ ചാലക്കുടി മാരാക്കോട്ട് കോളനിയിൽ സന്ദർശനം നടത്തി ഊരുമൂപ്പനെ കണ്ട് വോട്ട് അഭ് ർ ത്ഥിച്ച് പ്രചരണം ആരംഭിച്ചു..എൻഡിഎ നേതാക്കളും ഒപ്പമുണ്ടായിരുന്നു ഉച്ചകഴിഞ്ഞ് അങ്കമാലി മണ്ഡലത്തിലെ അയ്യമ്പുഴ പഞ്ചായത്തിൽ ചുള്ളി ബൂത്ത് കുടുംബയോഗത്തിൽ പങ്കെടുത്തു. കുടുംബയോഗം ജില്ലാ വൈസ് പ്രസിഡൻ്റ് എം എബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്ദേ കമ്മറ്റി പ്രസിഡൻ്റ് വി എൻ ഉണ്ണി അദ്ധ്യക്ഷനായി ബിജെപി ദേശീയ സമിതി അംഗം പി എം വേലായുധൻ, എൻ ഡി Read More…
പ്രധാനമന്ത്രി ഭൂട്ടാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ ന്യൂഡൽഹിയിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഡഷോ ഷെറിങ് ടോബ്ഗെയുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗികസന്ദർശനത്തിനായാണു ഭൂട്ടാൻ പ്രധാനമന്ത്രി ഇന്ത്യയിൽ എത്തിയത്. 2024 ഫെബ്രുവരിയിൽ അധികാരമേറ്റശേഷം അദ്ദേഹം നടത്തുന്ന ആദ്യ വിദേശസന്ദർശനമാണിത്. അടിസ്ഥാനസൗകര്യവികസനം, സമ്പർക്കസൗകര്യം, ഊർജം, ജലവൈദ്യുതസഹകരണം, ജനങ്ങൾ തമ്മിലുള്ള ബന്ധം, വികസനസഹകരണം തുടങ്ങി ഉഭയകക്ഷിസഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്തു. സവിശേഷവും അതുല്യവുമായ ഇന്ത്യ-ഭൂട്ടാൻ സൗഹൃദം കൂടുതൽ കരുത്തേകുന്നതിനുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു. ഭൂട്ടാന്റെ വികസനമുൻഗണനകളിൽ ആശ്രയിക്കാവുന്നതും വിശ്വസിക്കാവുന്നതും മൂല്യവത്തായതുമായ Read More…
എംജിയുടെ നാക് പുരസ്‌കാരം; ഉന്നതവിദ്യാഭ്യാസ മേഖലയിലെ കേരള മോഡലിനുള്ള അംഗീകാരം: മന്ത്രി ഡോ. ആർ ബിന്ദു
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖല സമഗ്രമായ പരിഷ്‌കാരങ്ങളിലൂടെയും ചിട്ടയായ ആസൂത്രണത്തോടെയുള്ള ഇടപെടലുകളിലൂടെയും ലോകസമക്ഷം മറ്റൊരു കേരള മോഡൽ പണിതുയർത്തുന്നതിന്റെ ഏറ്റവും ഒടുവിലത്തെ മാതൃകയാണ് എംജി സർവ്വകലാശാല നേടിയ നാക് എ ഡബിൾ പ്ലസ് എന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരള സർവ്വകലാശാലയ്ക്കു പിന്നാലെ രണ്ടാമതൊരു സർവ്വകലാശാലകൂടി കൊച്ചുകേരളത്തിൽ നിന്ന് ഇതേ ദേശീയ സുവർണ്ണാംഗീകാരത്തിലേക്ക് കുതിക്കുന്നതിനു പിന്നിൽ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയും മുൻഗണനയുമാണെന്നും മന്ത്രി പറഞ്ഞു. 3.61 ഗ്രേഡോടെയയാണ് എംജി സർവ്വകലാശാല നാക് റാങ്കിങ്ങിൽ സുവർണ്ണകിരീടമണിഞ്ഞിരിക്കുന്നത്. കാലിക്കറ്റ്, കുസാറ്റ്, കാലടി എന്നീ Read More…
ക്ഷേത്ര ദർശനം നടത്തി എൻ ഡി എ സ്ഥാനാർത്ഥി.
ചാലക്കുടി പാർലമെൻറ് സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ, രാവിലെ കൊടുങ്ങല്ലൂർ തുടർന്ന് മണ്ഡലത്തിലെ പ്രധാന വ്യക്തിളെ സന്ദർശിച്ചു, വൈകിട്ട് എസ് എൻ ഡി പി സംസ്ഥാന പ്രസിഡണ്ട് എം.എൻ.സോമനെ സന്ദർശിച്ചു
ആന്റോ ആന്റണിക്കെതിരെ ബിജെപി നിയമ നടപടി സ്വീകരിക്കും – അനിൽ ആന്റണി
കൊച്ചി: പത്തനംതിട്ട മണ്ഡലത്തിലെ നിലവിലെ എം.പി.യും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ആന്റോ ആന്റണിയുടെ പുൽവാമഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രസ്താവന രാജ്യ വിരുദ്ധവും ആ ഭീകരാക്രമണത്തിൽ ബലിദാനികളായ 42 ഭാരത സൈനികരെയും ജീവൻ തൃണവത്ഗണിച്ച് രാജ്യം കാക്കുന്ന ലക്ഷക്കണക്കിന് സൈനികരെയും അപമാനിക്കുന്നതാണ്. തെറ്റ് മനസ്സിലാക്കി അദ്ദേഹം നിരുപാധികം മാപ്പു പറയാൻ തയ്യാറാകണം. അല്ലെങ്കിൽ അദ്ദേഹത്തിനെതിരെ നിയമനടപടികളുമായി ബി ജെ പിമുന്നോട്ടു പോകുമെന്ന് ബി ജെ പി ദേശീയ സെകട്ടറിയും ദേശീയ വക്താവും പത്തനംത്തിട്ട മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയുമായ അനിൽ ആന്റണി വ്യക്തമാക്കി.കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ Read More…
പൗരത്വനിയമം: ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങള്‍ നരകിക്കണമെന്നോ നിലപാട്: വി.മുരളീധരന്‍
പൗരത്വനിയമത്തിന്‍റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തി, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം കോണ്‍ഗ്രസും സിപിഎമ്മും അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ .ഒരു ഇന്ത്യന്‍ പൗരന്‍റെയും പൗരത്വം നഷ്ടമാകുന്നില്ല. അയല്‍രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യന്‍, ഹിന്ദു അടക്കം ആറ് മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അഭയം നല്‍കുകയാണ് നിയമം ചെയ്യുന്നത്.കേസ് കൊടുത്തും ക്രമസമാധാനം തകര്‍ത്തും കേരളത്തിലെ ഭരണ–പ്രതിപക്ഷങ്ങള്‍ നിഷേധിക്കുന്നത് പീഡിപ്പിക്കപ്പെടുന്ന ഒരു ജനവിഭാഗത്തിന്‍റെ അന്തസോടെ ജീവിക്കാനുള്ള അവകാശമാണ്. ക്രിസ്ത്യാനികളും ഹിന്ദുക്കളുമടക്കം അയൽ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെട്ടോട്ടെ എന്നാണോ കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും നിലപാട് എന്നും കേന്ദ്രമന്ത്രി ചോദിച്ചു. അസിയ Read More…
ആൻ്റോ ആൻ്റണി രാജ്യത്തെ അപമാനിച്ചു; അറസ്റ്റ് ചെയ്യണം: കെ.സുരേന്ദ്രൻ
പത്തനംതിട്ട: പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞ പത്തനംതിട്ട എംപി ആൻ്റോ ആൻ്റണി രാജ്യത്തെ അപമാനിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആൻ്റോക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ആരുടെ വോട്ടിന് വേണ്ടിയാണ് ഇത്തരമൊരു നീചമായ പ്രസ്താവന നടത്തിയതെന്ന് ആൻ്റോ പറയണം. ഇന്ത്യൻ സൈന്യം ആവർത്തിച്ച് വ്യക്തമാക്കിയ കാര്യമാണ് നാല് വോട്ടിന് വേണ്ടി പത്തനംതിട്ട എംപി മാറ്റി പറയുന്നത്. രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച 44 സൈനികരെ അവഹേളിക്കുകയും സൈന്യത്തിൻ്റെ ആത്മവീര്യത്തെ ചോദ്യം ചെയ്യുകയും Read More…
മുഖ്യമന്ത്രിയുടേയും കുടുംബത്തിൻ്റെയും അഴിമതി മൂടിവെക്കാനുള്ള ശ്രമത്തിന് വീണ്ടും തിരിച്ചടി: കെ.സുരേന്ദ്രൻ
പത്തനംതിട്ട: മുഖ്യമന്ത്രിയുടേയും കുടുംബത്തിൻ്റെയും അഴിമതി മൂടിവെക്കാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ ഹർജിയിൽ ഹൈക്കോടതിയിലെ തിരിച്ചടി വഴി പിണറായിയും കുടുംബവും കൂടുതൽ പ്രതിസന്ധിയിലായിയെന്നും പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വിമര്‍ശിച്ചു. എസ്എഫ്ഐഒ അന്വേഷണത്തിൽ നിന്ന് രക്ഷപെടാനുള്ള നീക്കത്തിനാണ് തിരിച്ചടി ഉണ്ടായത്. എന്തിനാണ് മാസപ്പടി വാങ്ങിയത് എന്ന കാര്യത്തില്‍ ഇനി എങ്കിലും മുഖ്യമന്ത്രി സത്യം തുറന്ന് പറയണം. ഇതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് എൽഡിഎഫ് സിഎഎയുമായി ഇറങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയും ജീവൽ Read More…










