പത്തനംതിട്ട: മുഖ്യമന്ത്രിയുടേയും കുടുംബത്തിൻ്റെയും അഴിമതി മൂടിവെക്കാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ ഹർജിയിൽ ഹൈക്കോടതിയിലെ തിരിച്ചടി വഴി പിണറായിയും കുടുംബവും കൂടുതൽ പ്രതിസന്ധിയിലായിയെന്നും പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വിമര്ശിച്ചു. എസ്എഫ്ഐഒ അന്വേഷണത്തിൽ നിന്ന് രക്ഷപെടാനുള്ള നീക്കത്തിനാണ് തിരിച്ചടി ഉണ്ടായത്. എന്തിനാണ് മാസപ്പടി വാങ്ങിയത് എന്ന കാര്യത്തില് ഇനി എങ്കിലും മുഖ്യമന്ത്രി സത്യം തുറന്ന് പറയണം. ഇതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് എൽഡിഎഫ് സിഎഎയുമായി ഇറങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയും ജീവൽ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിന് പകരം വർഗീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും പാർട്ടിയും ചെയ്യുന്നത്. എന്നാൽ എൻഡിഎ മോദി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ചർച്ചയാക്കും. കേന്ദ്രസർക്കാർ കേരളത്തിന് വേണ്ടി ചെയ്ത വികസന കാര്യങ്ങൾ ഉയർത്തിയാവും എൻഡിഎയുടെ പ്രചരണം. ഫെബ്രുവരി 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തി തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാന്ദി കുറിക്കും. കോൺഗ്രസിൽ നിന്നും ഇടതുപക്ഷത്തുനിന്നും നിരവധി നേതാക്കൾ ഇതിന് മുന്നോടിയായി ബിജെപിയിൽ ചേരും. ഈ തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി ദേശീയ ജനാധിപത്യ സഖ്യം മാറും. എൻഡിഎക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ്- യുഡിഎഫ് പരസ്യബന്ധവം നിലവിൽ വന്നു കഴിഞ്ഞു. നിലനിൽപ്പ് അപകടത്തിലായതോടെ ഇണ്ടി സഖ്യം കേരളത്തിലും യാഥാർത്ഥ്യമാക്കാനാണ് പിണറായി വിജയനും വിഡി സതീശനും തീരുമാനമെടുത്തിരിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.പദ്മകുമാർ, ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയൻ, ജില്ലാ പ്രസിഡൻ്റ് വിഎ സൂരജ്, ജില്ലാ സെക്രട്ടറി റോയി മാത്യു തുടങ്ങിയവർ സംബന്ധിച്ചു.
Related Articles
റസിഡന്റ്സ് അസോസിയേഷനുകളെ ജനാധിപത്യ പ്രക്രിയകളുടെ ഭാഗമാക്കുകയാണ് സർക്കാർ നയം: മന്ത്രി എം.ബി രാജേഷ്
എറണാകുളം: റസിഡന്റ്സ് അസോസിയേഷനുകളെ ജനാധിപത്യ പ്രക്രിയകളുടെ ഭാഗമാക്കുക എന്നതാണ് സർക്കാർ നയമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ പ്രയോഗത്തിന് പുതിയ മാനങ്ങൾ നൽകുകയായാണ് സർക്കാർ. പെട്ടെന്നൊരു ദിവസംകൊണ്ട് സംഘടിപ്പിക്കപ്പെടുന്നതല്ല ഇത്തരം പരിപാടികൾ. മറിച്ച് ഇതൊരു തുടർ പ്രവർത്തനമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും നടന്ന നവകേരള സദസ്സിലൂടെ ലഭിച്ച Read More…
ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനും പ്രചരണത്തിന് ഉപയോഗിക്കാനും എൻ ഡി എ സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ
അങ്കമാലി: ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനും പ്രചരണത്തിന് ഉപയോഗിക്കാനും എൻ ഡി എയ്ക്ക് ധാരാളം ഉണ്ട് ഇത് ഇല്ലാത്ത എൽഡിഎഫും യു ഡി എഫും വിഷയധാരി ധ്രത്തിൽ നുണപ്രചരണം നടത്തുകയാണെന്ന് ചാലക്കുടി എൻ ഡി എ സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇന്നലെ കുന്നത്ത്നാട് മണ്ഡലത്തിൽ പ്രചരണം നടത്തി മുരിയമംഗലം ശ്രീ നരസിംഹസ്വാമി ക്ഷേത്ര ദർശന ശേഷം മാമല, ചെട്ടിക്കൽ മേൽപ്പാഴൂർ മന, തിരുവാണിയൂർ, പുത്തൻകുരിശ്, കടമറ്റം പള്ളി, എസ് എൻ ജി ഇ ഇ കോളേജ്, Read More…
ശബരിമല തീർത്ഥാടനം: അടിയന്തര വൈദ്യസഹായത്തിനായി റാപ്പിഡ് ആക്ഷൻ യൂണിറ്റുകൾ സജ്ജം
ശബരിമല: തീർത്ഥാടന സീസണിൽ അടിയന്തര വൈദ്യസഹായം നൽകുന്നതിന് കനിവ് 108യുടെ പുതിയ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ ശബരിമല പാതയിൽ വിന്യസിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള തീർത്ഥാടന പാതയിൽ 19 അടിയന്തര മെഡിക്കൽ സെന്ററുകളും ഓക്സിജൻ പാർലറുകളും സജ്ജമാക്കിയിട്ടുണ്ട്. അത്യാധുനിക സേവനങ്ങൾ: അടിയന്തര സേവനങ്ങൾക്കായി 108 എന്ന ടോൾഫ്രീ നമ്പറിലോ 04735 203232 എന്ന നമ്പറിലോ വിളിക്കാം. രോഗികളെ പരിചരിക്കാൻ പ്രത്യേകമായി പരിശീലനം നേടിയ മെഡിക്കൽ ടെക്നീഷ്യന്മാരും ഈ യൂണിറ്റുകളിൽ Read More…