Kerala News Politics

ബൈരക്കുപ്പയെ സാമൂഹ്യ വിരുദ്ധകേന്ദ്രമാക്കിയത് കോൺഗ്രസ്സ്നേതൃത്വം: ബി.ജെ.പി

പുൽപ്പള്ളി: ബൈരക്കുപ്പ പാലം പണിയാൻ 1994 ൽ തറക്കല്ലിട്ടെങ്കിലും മൂന്ന് പതിറ്റാണ്ടിന് ശേഷവും തറക്കല്ല് മാത്രമായി അവശേഷിക്കാൻ സാധിച്ചത് ജില്ലയിലെ കോൺഗ്രസ്സിൻ്റെ ചരിത്രപരമായ നേട്ടമായി കാണണമെന്നും എം പി ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക പുരസ്കാരം നൽകണമെന്നും ബി ജെ പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പറഞ്ഞു ബൈരക്കുപ്പ പാലത്തിന് തറക്കല്ലിട്ടിടത്തേക്ക് ബി.ജെ.പി മുള്ളൻകൊല്ലി പഞ്ചായത്ത് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസൻമാർഗ്ഗകളായ കോൺഗ്രസ്സ് നേതാക്കളാണ് പെരിക്കല്ലൂരിനേയും ബൈരക്കുപ്പയേയും സാമൂഹ്യ വിരുദ്ധ കേന്ദ്രമാക്കിയത് ഏറ്റവും ഒടുവിൽ കോൺഗ്രസ്സ് നേതാവ് ജയിലിലായതും പഞ്ചായത്ത് മെമ്പർ ആത്മഹത്യ ചെയ്തതും കോൺഗ്രസ്സ് നേതാവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതും രാത്രിയുടെ മറവിൽ ബൈരക്കുപ്പ നദിയെ മറയാക്കി കോൺഗ്രസ് നേതൃത്വം ചെയ്ത വിധ്വംസക പ്രവർത്തനത്തിൻ്റെ പരിണിത ഫലമാണ്.

പുൽപ്പള്ളി മുള്ളൻകൊല്ലി പ്രദേശം പതിറ്റാണ്ടുകളായി അവഗണന നേരിടുന്ന പ്രദേശമാണ് ബൈരക്കുപ്പ പാലം വന്നാൽ പ്രദേശത്തിന് സമഗ്ര വികസനമുണ്ടാകും വികസനത്തിന് തുരങ്കം വെക്കുന്നത് കേരളം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികളാണെന്നും തറക്കല്ലിൽ പ്രതിഷേധ റീത്ത് സമർപ്പിച്ച ശേഷം പ്രശാന്ത് മലവയൽപറഞ്ഞു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് ഐക്കരശ്ശേരി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം പ്രസിഡണ്ട് മനു പ്രസാദ്, അഖിൽ പ്രേം, കെ.ഡി.ഷാജി ദാസ്, വി.എസ് ഷിബി, ഇന്ദു സുകുമാരൻ ‘ ഇ.കെ സനൽകുമാർ, അനീഷ് പള്ളത്ത്, ആശാ ഷാജി, ലീന വിനോദ്, രാജൻ പാറക്കൽ ,അനിൽ കെ.എസ്. ജോബിഷ്മാവടിയിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *