Kerala News Politics

തവിഞ്ഞാലിൽ തരംഗം തീർത്ത് ശ്യാം രാജ്

വാളാട്: എൻഡിഎ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർഥി  പി ശ്യാം രാജിൻ്റെ സ്ഥാനാർത്ഥി പര്യടനം പുരോഗമിക്കുന്നു. തവിഞ്ഞാൽ പഞ്ചായത്ത് നടത്തിയ സ്ഥാനാർത്ഥി പര്യടനം പഞ്ചായത്തിലെ പ്രവർത്തകരിൽ ആവേശം തീർത്തു. രാവിലെ തവിഞ്ഞാൽ വിമല നഗറിൽ നിന്ന് ആരംഭിച്ച  പര്യടനത്തിൽ നിരവധി ആളുകൾ പങ്കാളികളായി. 

ജോസ് കവല – കുളത്താട വെണ്മണി- ബോയ്സ് ടൗൺ- വള്ളിത്തോട്- പേര്യയ- ആലാറ്റി- ഇരുമനത്തൂർ എന്നിവിടങ്ങളിലെ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി പര്യടനം പൊതുപരിപാടിയോടെ വാളാട് സമാപിച്ചു. നൂറുകണക്കിന് പ്രവർത്തകർ ഇരുചക്ര വാഹനത്തിൽ അകമ്പടിയായി ഉണ്ടായിരുന്നു. മണ്ഡലത്തിൽ മാറ്റത്തിൻ്റെ കാറ്റാണ് വീശുന്നതെന്നും  ശ്യാം പറഞ്ഞു.

മണ്ഡമണ്ഡലം പ്രസിഡൻ്റ് സുമ രാമൻ, പുനത്തിൽ രാജൻ, മഹേഷ് വാളാട്, അഭിലാഷ് വട്ടോളി എന്നിവർ സ്ഥാനാർത്ഥിപര്യടനത്തിൽ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *