
പ്രസിദ്ധ മൃദംഗ വിദ്വാനും, സംഗീതജ്ഞനുമായ പത്മഭൂഷൺ ടി. വി. ഗോപാലകൃഷ്ണൻ്റെ സഹോദരി സരസ്വതി സുബ്രഹ്മണ്യം (83 വയസ്) നിര്യാതയായി. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പേഴ്സണൽ അസിസ്റ്റൻ്റ് ഗുരുവായൂർ (ക്ഷേത്രം) പരേതനായ കെ.വി.സുബ്രഹ്മണ്യത്തിൻ്റെ (ഗുരുവായൂരപ്പൻ സ്വാമി) സഹധർമ്മിണിയാണ് സരസ്വതി സുബ്രഹ്മണ്യം. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
മക്കൾ: കെ.എസ്. കൃഷ്ണൻ (രാജൻ), കെ.എസ്.വിശ്വനാഥൻ (ഗണേഷ്), കെ.എസ്. ഹേമ. സഹോദരിമാർ: വാസന്തി, പങ്കജ. മരുമക്കൾ: ഗീത, ഉമ. പേരക്കുട്ടികൾ: നവനീത്, നന്ദിത.
സംസ്കാരം നാളെ (16-04-26) ന് രാവിലെ 11 ന് ഗുരുവായൂർ ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ.




