ലോക്‌സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടത് ദക്ഷിണേന്ത്യക്കും സ്ത്രീകൾക്കും നീതി ലഭിക്കാത്ത സാഹചര്യമുണ്ടാക്കിയതായി വൈ എസ്ആർസിപി അധ്യക്ഷൻ വൈ എസ് ജഗൻ മോഹൻ റെഡ്‌ഡി.
2029 മുതൽ നിയമസഭകളിൽ സ്ത്രീകൾക്ക് സംവരണം നൽകുകയും ലോക്‌സഭ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഭരണഘടനാ ഭേദഗതി ബിൽ. ഈ ബിൽ വെള്ളിയാഴ്ച ലോക്‌സഭയിൽ മൂന്നിൽ രണ്ടു വോട്ടുകൾ ലഭിക്കാതെ പരാജയപ്പെടുകയാണ് ഉണ്ടായത്.
എക്സ് (X) പ്ലാറ്റ്ഫോമിലെ കുറിപ്പിൽ, പ്രതിപക്ഷ പാർട്ടികൾ സ്വന്തം നിലപാട് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ തീരുമാനത്തിൽ ദക്ഷിണേന്ത്യക്കും സ്ത്രീകൾക്കും യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.





