
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് ഗ്രാമിന് 1,275 രൂപ ഉയര്‍ന്നതോടെ 916 ഹാള്‍മാര്‍ക്ക് സ്വര്‍ണം ഗ്രാമിന് 15,390 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 1,23,120 രൂപയിലെത്തി.
18 കാരറ്റ് സ്വര്‍ണത്തിൻ്റെയും വില ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 12,710 രൂപയും ഒരു പവന് 1,01,680 രൂപയുമാണ് ഇന്നത്തെ നിരക്ക്.
വെള്ളിയുടെയും വില വര്‍ധിച്ചു. ഒരു ഗ്രാം വെള്ളിക്ക് 310 രൂപയും എട്ട് ഗ്രാമിന് 2,480 രൂപയുമാണ് വില.
ആഗോള വിപണിയിലെ വിലമാറ്റങ്ങളും സ്വര്‍ണത്തിനുള്ള ആവശ്യകത വര്‍ധിച്ചതുമാണ് സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരാന്‍ കാരണമായതെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇതിനുപുറമെ സ്വർണം-വെള്ളി ഇറക്കുമതി തീരുവ 15 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്.




