മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പേ വിഷബാധ മുക്ത കേരളം പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായി ഒക്ടോബർ 27 വരെയാണ് തീവ്ര യജ്ഞപരിപാടി സംഘടിപ്പിക്കുന്നത്. മനുഷ്യരിലേക്കുള്ള പേ വിഷബാധയുടെ പ്രധാന കാരണം നായ്ക്കളുടെ കടിയായതിനാൽ വളർത്തു മൃഗങ്ങൾക്ക് കൃത്യസമയത്ത് കുത്തിവെയ്പ്പ് നൽകി രോഗപ്രതിരോധശേഷി ഉറപ്പാക്കുകയാണ് യജ്ഞത്തിന്റെ പ്രധാന ലക്ഷ്യമെന്നും, ജില്ലയിലെ മുഴുവൻ മൃഗാശുപത്രികളിലും വാക്‌സിൻ ലഭ്യമാണെന്നും ഓമനമൃഗങ്ങളുടെ(നായ, പൂച്ച) ഉടമസ്ഥർ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ലൗലി കെ സഖറിയ അറിയിച്ചു.





