Culture Kerala News

തിരുനാവായ നാവാമുകുന്ദ സന്നിധിയിലേക്ക് ഏവർക്കും സ്വാഗതം!

എല്ലാ സനാതന ധർമ്മ വിശ്വാസികൾക്കുമായി ഒരു സുപ്രധാന അറിയിപ്പ്, ഭാരതീയ സംസ്കൃതിയുടെയും ആത്മീയതയുടെയും പ്രകാശഗോപുരമായ പരമപൂജ്യ മഹാമണ്ഡലേശ്വർ ശ്രീ ശ്രീ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ഒക്ടോബർ 23 വെള്ളിയാഴ്ച രാവിലെ 9 ന് ചരിത്രപ്രസിദ്ധമായ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ദിവ്യ ദർശനം നടത്തുന്നു. വരാനിരിക്കുന്ന മഹാമാഘ മഹോത്സവത്തിന്റെ (തിരുനാവായ കുംഭമേള) മുന്നോടിയായാണ് സ്വാമിജിയുടെ ഈ സവിശേഷമായ സന്ദർശനം. ഈ സന്ദർശന വേളയിൽ, കേരളത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാമാഘ മഹോത്സവവുമായി ബന്ധപ്പെട്ട് വളരെ സുപ്രധാനമായ ചില പ്രഖ്യാപനങ്ങൾ സ്വാമിജി നടത്തുമെന്നാണ് നാമേവരും പ്രതീക്ഷിക്കുന്നത്. ധർമ്മവിശ്വാസികൾ ഏവരും ഏറെ ആകാംക്ഷയോടെയാണ് സ്വാമിജിയുടെ ആ വാക്കുകൾക്കായി കാതോർക്കുന്നത്.

സ്വാമിജിക്ക് ഭക്തിനിർഭരമായ സ്വീകരണമൊരുക്കാം!….നമ്മുടെ പുണ്യഭൂമിയിലെത്തുന്ന പരമപൂജ്യ സ്വാമിജിക്ക് ഏറ്റവും ഗംഭീരവും ഭക്തിസാന്ദ്രവുമായ ഒരു സ്വീകരണം നൽകാൻ എല്ലാ സനാതന ധർമ്മ വിശ്വാസികളും ഒരേ മനസ്സോടെ ഒത്തൊരുമിക്കേണ്ടതുണ്ട്. സ്വാമിജിയുടെ ദിവ്യസാന്നിധ്യത്തിന് സാക്ഷിയാവാനും, ആ അനുഗ്രഹം നേരിട്ട് കൈപ്പറ്റാനും നാമേവർക്കും ഒന്നിച്ച് കൈകോർക്കാം.

ജാതി- കക്ഷി – രാഷ്ട്രീയ ഭേദമന്യേ എല്ലാ ഹിന്ദു വിശ്വാസികളും ഒക്ടോബർ 23-ന് രാവിലെ തന്നെ തിരുനാവായ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരണമെന്ന് ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *