തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഉയർന്ന താപനില തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണയെക്കാൾ 2-4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്ന് അറിയിപ്പിൽ പറയുന്നു. കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ Read More…
Tag: imd
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, താപനില 39°C വരെ ഉയരാം
തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂടിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും കാസർകോട്, കണ്ണൂർ ജില്ലകളിൽ താപനില 39°C വരെ, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 37°C വരെ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 36°C വരെ ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന ചൂടും ഈർപ്പമുള്ള വായുവും കാരണം ചൂട് അസ്വസ്ഥതയും ആരോഗ്യപ്രശ്നങ്ങളും ഉയരാൻ സാധ്യതയുണ്ട്. Read More…
പകൽ 11 മുതൽ വൈകിട്ട് 3 വരെ സൂക്ഷിക്കുക; കേരളത്തിൽ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലയ്ക്കുള്ള മുന്നറിയിപ്പ്. കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവുമുണ്ടാകുന്നതിനാൽ ചൂടും അസ്വസ്ഥതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതേസമയം, സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിയ ശ്രദ്ധ ആവശ്യമാണെന്നും അതോറിറ്റി Read More…



