Kerala News

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, താപനില 39°C വരെ ഉയരാം

തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂടിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്നും നാളെയും കാസർകോട്, കണ്ണൂർ ജില്ലകളിൽ താപനില 39°C വരെ, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 37°C വരെ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 36°C വരെ ഉയരാൻ സാധ്യതയുണ്ട്.

ഉയർന്ന ചൂടും ഈർപ്പമുള്ള വായുവും കാരണം ചൂട് അസ്വസ്ഥതയും ആരോഗ്യപ്രശ്നങ്ങളും ഉയരാൻ സാധ്യതയുണ്ട്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം പോലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *