India News

ഇന്‍ഡിഗോയില്‍ ഇന്നും പ്രതിസന്ധി തുടരും; ഇന്നലെ റദ്ദാക്കിയത് 550ഓളം സര്‍വീസുകള്‍

ന്യൂഡല്‍ഹി: വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ പ്രതിസന്ധി പരിഹരിക്കാതെ ഇന്‍ഡിഗോ. ഇന്നലെ മാത്രം 550ഓളം സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാനങ്ങള്‍ ഇന്നും റദ്ദാക്കേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോയ്ക്ക് വന്ന വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. സര്‍വീസ് പൂര്‍ണ തോതില്‍ സാധാരണ നിലയിലാകാന്‍ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇന്‍ഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുള്ളത്. അതുവരെ വിമാന സര്‍വ്വീസുകള്‍ വെട്ടികുറയ്ക്കും. Read More…

India News

പാക് പ്രകോപനം; ഇൻഡിഗോ, എയർ ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാന്റെ സംഘർഷപരിസരത്തിൽ പാക് പ്രകോപനം തുടരുന്നതിനിടെ ഇൻഡിഗോയും എയർ ഇന്ത്യയും ഇന്ന് (ചൊവ്വാഴ്ച) നിരവധി വിമാന സർവീസുകൾ റദ്ദാക്കി. പാക് അതിർത്തിയോട് ചേർന്ന ഭാഗങ്ങളിൽ ഡ്രോണ്‍ ആക്രമണ ശ്രമങ്ങൾ പുനരാരംഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം. ഇൻഡിഗോ ജമ്മു, അമൃത്സർ, ചണ്ഡീഗഢ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ബുജ്, ജാംനഗർ, ചണ്ഡീഗഢ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതായി അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണു Read More…