ന്യൂഡല്‍ഹി: ഡിസംബര്‍ ആദ്യവാരത്തെ വ്യോമപ്രതിസന്ധിക്ക് പിന്നാലെ ഈ മാസം 26 മുതല്‍ യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരം ഇന്‍ഡിഗോ വിതരണം ചെയ്തുതുടങ്ങും. യാത്രയ്ക്ക് തൊട്ടുമുന്‍പുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവര്‍ക്കും റീഫണ്ടിന് പുറമെ വിമാനത്തിന്റെ യാത്രാ ദൈര്‍ഘ്യം അനുസരിച്ച് അയ്യായിരം രൂപ മുതല്‍ പതിനായിരം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. പുറമെ ഇവര്‍ക്ക് പതിനായിരം രൂപയുടെ ട്രാവല്‍ വൗച്ചറും നല്‍കും. ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ യാത്രാ പ്രതിസന്ധി നേരിട്ടവര്‍ക്കാണ് വൗച്ചര്‍. അടുത്ത 12 മാസത്തിനുള്ളിലെ ഇന്‍ഡിഗോ Read More…
Tag: indigo
ഇന്‍ഡിഗോ പ്രതിസന്ധി: ഡിജിസിഎയിലെ നാല് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു
ന്യൂഡൽഹി: ഇന്‍ഡിഗോ പ്രതിസന്ധിയിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻസിലെ ( ഡിജിസിഎ ) നാലു ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. ഇന്‍ഡിഗോയുടെ ചുമതലയുണ്ടായിരുന്ന നാല് ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍മാരെയാണ് (എഫ്ഒഐ) ഡിജിസിഎ പുറത്താക്കിയത്. ഡപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍ ഋഷിരാജ് ചാറ്റര്‍ജി, സീനിയര്‍ ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍ സീമ ജാംനാനി, ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍മാരായ അനില്‍ കുമാര്‍ പൊഖ്റിയാല്‍, പ്രിയം കൗശിക് എന്നിവരെയാണ് പുറത്താക്കിയത്. ഇവര്‍ കരാര്‍ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇന്‍ഡിഗോ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് Read More…
ഇന്‍ഡിഗോ വ്യോമപ്രതിസന്ധി: നഷ്ടപരിഹാരത്തിന് പുറമെ യാത്രക്കാര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍
ന്യൂഡല്‍ഹി: സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യ യാത്രാ വൗച്ചര്‍ നല്‍കുമെന്ന് ഇന്‍ഡിഗോ. ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തിയതികളില്‍ യാത്രാ തടസമുണ്ടായവര്‍ക്കായിരിക്കും 10,000 രൂപയുടെ വൗച്ചറുകള്‍ അനുവദിക്കുക.അടുത്ത 12 മാസത്തിനുള്ളിലെ യാത്രയ്ക്ക് ഈ വൗച്ചര്‍ ഉപയോഗപ്പെടുത്താമെന്ന് കമ്പനി അറിയിച്ചു. വ്യോമയാന മന്ത്രാലയ ചട്ടമനുസരിച്ചുള്ള നഷ്ടപരിഹാരത്തിനു പുറമേയാണിത്. യാത്രയ്ക്ക് തൊട്ടുമുന്‍പുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവര്‍ക്കും ടിക്കറ്റ് റീഫണ്ടിനു പുറമേ വിമാനത്തിന്റെ യാത്രാദൈര്‍ഘ്യം അനുസരിച്ച് 5,000 രൂപ മുതല്‍ 10,000 രൂപ വരെ നഷ്ടപരിഹാരവും Read More…
പ്രതിദിനം 200ലധികം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കണം; ഇന്‍ഡിഗോയ്ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും റദ്ദാക്കലുകള്‍ ഒഴിവാക്കുന്നതിനും പത്തുശതമാനം സര്‍വീസ് വെട്ടിക്കുറയ്ക്കാന്‍ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയോട് നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രതിസന്ധിക്ക് മുന്‍പ് പ്രതിദിനം 2,200 സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തിയിരുന്നത്. ഇതിന്റെ പത്തുശതമാനമായ 200ലധികം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇന്‍ഡിഗോയോട് നിര്‍ദേശിച്ചത്. ‘ഇന്‍ഡിഗോ എയര്‍ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതിനും റദ്ദാക്കലുകള്‍ കുറയ്ക്കുന്നതിനും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് സഹായിക്കും. 10 ശതമാനം വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇത് പാലിക്കുമ്പോള്‍ തന്നെ, ഇന്‍ഡിഗോ മുമ്പത്തെപ്പോലെ തന്നെ അതിന്റെ എല്ലാ ലക്ഷ്യസ്ഥാനങ്ങളും കവര്‍ ചെയ്യുന്നത് തുടരും,’- ഇന്‍ഡിഗോ Read More…
ഇതുവരെ റീഫണ്ടായി നല്‍കിയത് 827 കോടി രൂപ; പകുതി ബാഗേജുകളും തിരിച്ചുനല്‍കി ഇന്‍ഡിഗോ
മുംബൈ: വിമാനയാത്ര മുടങ്ങിയ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ രണ്ടാഴ്ച കൊണ്ട് ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് 827 കോടി രൂപ തിരിച്ചുനല്‍കിയതായി റിപ്പോര്‍ട്ട്. കൂടാതെ വിവിധ വിമാനത്താവളങ്ങളിലായി കുടുങ്ങിപ്പോയ ആകെ ബാഗേജുകളുടെ പകുതിയും ഇന്‍ഡിഗോ തിരിച്ചുനല്‍കി. 4500 ബാഗേജുകളാണ് ഇന്‍ഡിഗോ ഇതുവരെ യാത്രക്കാര്‍ക്ക് നല്‍കിയത്. നവംബര്‍ 21 മുതല്‍ ഡിസംബര്‍ ഏഴ് വരെയുള്ള കാലയളവിലെ ടിക്കറ്റ് തുകയാണ് ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് റീഫണ്ടായി നല്‍കിയിട്ടുള്ളത്. 9,55,591 ടിക്കറ്റുകളാണ് ഇക്കാലയളവില്‍ റദ്ദാക്കപ്പെട്ടത്. ഇതില്‍ ഡിസംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള തീയതികളില്‍ മാത്രം റദ്ദാക്കപ്പെട്ടത് Read More…
യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ റീഫണ്ടായി നല്‍കിയത് 610 കോടി; വിമാന പ്രതിസന്ധി അതിവേഗം പരിഹരിക്കുന്നതായി കേന്ദ്രം
മുംബൈ: വിമാനയാത്ര മുടങ്ങിയ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ ഇതുവരെ റീഫണ്ടായി തിരികെ നല്‍കിയത് 610 കോടി രൂപ. വിവിധ വിമാനത്താവളങ്ങളിലായി കുടുങ്ങിപ്പോയ 3,000 ബാഗേജുകള്‍ യാത്രക്കാര്‍ക്ക് കമ്പനി എത്തിച്ചുനല്‍കി. ഞായറാഴ്ച വൈകുന്നേരത്തോടെ ടിക്കറ്റ് നിരക്കുകള്‍ യാത്രക്കാര്‍ക്ക് റീഫണ്ടായി നല്‍കാന്‍ ഇന്‍ഡിഗോയോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. യാത്രക്കാരുടെ ബാഗേജുകള്‍ രണ്ടു ദിവസത്തിനകം മടക്കിനല്‍കിയെന്ന് ഉറപ്പാക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഡിസംബര്‍ 15 വരെ റദ്ദാക്കുന്ന എല്ലാ സര്‍വിസുകള്‍ക്കും മുഴുവന്‍ റീഫണ്ട് നല്‍കുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. സര്‍വിസുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ പരിശ്രമിക്കുകയാണെന്നും സഹകരിക്കണമെന്നും ഇന്‍ഡിഗോ അഭ്യര്‍ഥിച്ചു. Read More…
നാളെ രാത്രി എട്ടുമണിക്ക് മുന്‍പ് മുഴുവന്‍ റീഫണ്ടും നല്‍കണം, പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി; ഇന്‍ഡിഗോയ്‌ക്കെതിരെ കടുപ്പിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: വിമാന സര്‍വീസുകള്‍ അവതാളത്തിലായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ച സാഹചര്യത്തില്‍ റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യുന്ന പ്രക്രിയ ഞായറാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കാന്‍ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. യാത്രക്കാരുടെ ബാഗേജുകള്‍ രണ്ടു ദിവസത്തിനകം മടക്കിനല്‍കിയെന്ന് ഉറപ്പാക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചു. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ 1,000ലധികം വിമാന സര്‍വീസുകളാണ് ഇതിനോടകം റദ്ദാക്കപ്പെട്ടത്. ജീവനക്കാരുടെ ക്ഷാമം മൂലം സര്‍വീസുകള്‍ മുടങ്ങുന്നത് ശനിയാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരു ദിവസം കഴിഞ്ഞ് ഞായറാഴ്ച Read More…
ഇന്‍ഡിഗോ പ്രതിസന്ധി; 116 അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ, അഞ്ച് അധിക ട്രെയിനുകളും
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കുന്ന സാഹചര്യത്തില്‍ അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ. യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളാണ് റെയില്‍വേ അനുവദിച്ചിരിക്കുന്നത്. വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ബദല്‍ യാത്രാമാര്‍ഗങ്ങള്‍ തേടേണ്ടിവന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ നടപടി. നോര്‍ത്തേണ്‍ റെയില്‍വേയില്‍ അഞ്ച് അധിക ട്രെയിനുകളുടെ സര്‍വീസിന് അനുമതി നല്‍കി. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വേ. അധിക കോച്ചുകളില്‍ സ്ലീപ്പര്‍, എസി. ചെയര്‍ കാര്‍, ജനറല്‍ സെക്കന്‍ഡ് ക്ലാസ് Read More…
ഇന്‍ഡിഗോയില്‍ ഇന്നും പ്രതിസന്ധി തുടരും; ഇന്നലെ റദ്ദാക്കിയത് 550ഓളം സര്‍വീസുകള്‍
ന്യൂഡല്‍ഹി: വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ പ്രതിസന്ധി പരിഹരിക്കാതെ ഇന്‍ഡിഗോ. ഇന്നലെ മാത്രം 550ഓളം സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാനങ്ങള്‍ ഇന്നും റദ്ദാക്കേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോയ്ക്ക് വന്ന വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. സര്‍വീസ് പൂര്‍ണ തോതില്‍ സാധാരണ നിലയിലാകാന്‍ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇന്‍ഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുള്ളത്. അതുവരെ വിമാന സര്‍വ്വീസുകള്‍ വെട്ടികുറയ്ക്കും. Read More…
പാക് പ്രകോപനം; ഇൻഡിഗോ, എയർ ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി
ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാന്റെ സംഘർഷപരിസരത്തിൽ പാക് പ്രകോപനം തുടരുന്നതിനിടെ ഇൻഡിഗോയും എയർ ഇന്ത്യയും ഇന്ന് (ചൊവ്വാഴ്ച) നിരവധി വിമാന സർവീസുകൾ റദ്ദാക്കി. പാക് അതിർത്തിയോട് ചേർന്ന ഭാഗങ്ങളിൽ ഡ്രോണ്‍ ആക്രമണ ശ്രമങ്ങൾ പുനരാരംഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം. ഇൻഡിഗോ ജമ്മു, അമൃത്സർ, ചണ്ഡീഗഢ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ബുജ്, ജാംനഗർ, ചണ്ഡീഗഢ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതായി അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണു Read More…





