Kerala News

മാലിന്യ നിർമാർജനത്തിൽ ഉത്തരവാദിത്ത സമൂഹമായി മാറണം : മന്ത്രി എം ബി രാജേഷ്

മാലിന്യമുക്ത നവകേരളം ലക്ഷ്യം കൈവരിക്കുന്നതിന് സർക്കാർ വകുപ്പുകൾ വിവിധ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുമ്പോൾ സമൂഹം ഉത്തരവാദിത്തം കാട്ടണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഉത്തരവാദിത്ത ബോധമില്ലാതെ മാലിന്യം വലിച്ചെറിയുന്ന സമീപനത്തിനും മനോഭാവത്തിനും മാറ്റം ഉണ്ടാകണം. ഇക്കാര്യത്തിൽ അലംഭാവംകാട്ടിയാൽ പിഴയും ശിക്ഷയുമുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാലിന്യമുക്ത ഹരിത എക്സൈസ് ഓഫീസ് തീവ്രയത്ന  പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എക്സൈസ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകമായിരുന്നു അദ്ദേഹം. ദേശീയ സീറോ വേസ്റ്റ് ദിനമായ മാർച്ച് 30 ന് Read More…

Kerala News

വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ല; രജിസ്‌ട്രേഷന്‍ മാത്രം മതിയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ല, രജിസ്‌ട്രേഷന്‍ മാത്രം മതിയാകുമെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും വ്യവസായ സൗഹൃദ പരിസ്ഥിതി ഉറപ്പാക്കാനുമാണ് പുതിയ പരിഷ്‌കരണം. പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ മാത്രം പരിശോധിക്കുമെന്ന് മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലൈസന്‍സ് ഫീസ് മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. 1996-ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളില്‍ സമഗ്രമായ പരിഷ്‌കരണമാണ് നടപ്പാക്കുന്നത്. വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്ക് രണ്ട് കാറ്റഗറി:-കാറ്റഗറി 1 – ഫാക്ടറികള്‍ പോലെയുള്ള വലിയ വ്യവസായ Read More…

Kerala News

എഥനോൾ പ്ലാന്റിന് ഭൂഗർഭ ജലം എടുക്കില്ല : മന്ത്രി എം ബി രാജേഷ്

മന്ത്രിസഭ പ്രാരംഭ അനുമതി നൽകിയ പാലക്കാട് എലപ്പുള്ളിയിലെ എഥനോൾ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.  പ്ലാന്റിന് 0.05 ദശലക്ഷം ലിറ്റർ വെള്ളമാണ് തുടക്കത്തിൽ ആവശ്യമായി വരിക. പൂർണമായി പ്രവർത്തനം ആരംഭിക്കുന്നതോടെ 0.5 ദശലക്ഷം ലിറ്റർ വെള്ളം മതിയാകും. പാലക്കാട് നഗരത്തിന് ആവശ്യമായി വരുന്ന ആകെ വെള്ളത്തിന്റെ 1.1 ശതമാനം മാത്രമാണിത്.  ഇതുകൂടാതെ പ്ലാന്റിൽ അഞ്ച് ഏക്കർ ഭൂമിയിൽ ജലസംഭരണി നിർമിക്കുമെന്ന കാര്യം പ്രെപ്പോസലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.  ജല അതോറിറ്റി കമ്പനിക്ക് Read More…

Kerala News

കുടുംബശ്രീ ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീ ശാക്തീകരണത്തിൻ്റെ അതുല്യ മാതൃക: മന്ത്രി എം. ബി. രാജേഷ്

കുടുംബശ്രീ ദേശീയ സരസ്മേള മന്ത്രി ഉദ്ഘാടനം ചെയ്തു  ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീ ശാക്തീകരണത്തിൻ്റെ അതുല്യ മാതൃകയാണ് കുടുംബശ്രീയെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. ചെങ്ങന്നൂര്‍ മുൻസിപ്പൽ സ്റ്റേഡിയത്തിൽ 11ാമത് കുടുംബശ്രീ ദേശീയ സരസ്മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീ ശാക്തീകരണം എന്ന ആശയത്തെ സാക്ഷാത്കരിച്ചത് കുടുംബശ്രീയാണ്. കുടുംബശ്രീ പെൺകരുത്തിൻ്റെ മഹാപ്രസ്ഥാനമാണ്. 46 ലക്ഷം വനിതകളാണ് ഇന്ന് കുടുംബശ്രീയിൽ അണി നിരന്നിട്ടുള്ളത്. കുടുംബശ്രീയുടെ വരവോടെയാണ് സ്ത്രീകൾ പൊതുരംഗത്തേക്ക് കടന്നുവന്നതെന്ന് മന്ത്രി Read More…

Kerala News

പ്രൊപ്പോസൽ പരിശോധിച്ച് നിലവിലുള്ള ചട്ടങ്ങൾ പ്രകാരമാണ് എഥനോൾ നിർമ്മാണ പ്ലാന്റ് ആരംഭിക്കാൻ മന്ത്രിസഭ അനുമതി നൽകിയത്: മന്ത്രി എം ബി രാജേഷ്

കഞ്ചിക്കോട് പുതുതായി എഥനോൾ നിർമ്മാണ പ്ലാന്റ് ആരംഭിക്കാൻ മന്ത്രിസഭ അനുമതി നൽകിയതിനെതിരെ ഉയർന്ന വിമർശനങ്ങളിൽ കഴമ്പില്ലെന്നും സർക്കാരിന്റെ മുൻപിൽ സമർപ്പിക്കപ്പെട്ട ഒരു ഇൻവെസ്റ്റ്മെന്റ് പ്രൊപ്പോസലിൽ നിയമാനുസൃതമായ നടപടികളാണ് സ്വീകരിച്ചതെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രൊപ്പോസൽ പരിശോധിച്ച് നിലവിലുള്ള ചട്ടങ്ങൾ പ്രകാരമാണ് അനുമതി നൽകിയത്. ഇപ്പോൾ ഒരു കമ്പനിയാണ് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുള്ളത്. അവർക്ക് എല്ലാ പരിശോധനകളുടെയും അടിസ്ഥാനത്തിൽ നിലവിലുള്ള നിയമങ്ങളെല്ലാം പാലിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി നൽകിയത്. മറ്റാരെങ്കിലും പ്രൊപ്പോസൽ സമർപ്പിച്ചാൽ അതിനും Read More…

Kerala News

എം.ടി. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും നാടിന്റെയും മനസാക്ഷി: മന്ത്രി എം. ബി. രാജേഷ്

എം.ടി. വാസുദേവൻ നായർ മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും നാടിന്റെയും ജനതയുടെയും മനസാക്ഷിയാണെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ  ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ‘സുകൃതം വാസുദേവം’ എം.ടി. വാസുദേവൻ നായർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരുപാട് വിശ്വപ്രസിദ്ധരായ എഴുത്തുകാരെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് എംടിയാണ്. കൂടാതെ മലയാളത്തിലെ രണ്ട് തലമുറയിലെ എഴുത്തുകാരെ വളർത്തിയെടുത്തതിൽ പത്രാധിപരായ എംടിക്ക് പ്രധാനപെട്ട പങ്കുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ചുറ്റുവട്ടത്തുനിന്ന് കണ്ടെടുത്ത മനുഷ്യരെ കഥാപാത്രങ്ങളാക്കി അവരിലൂടെ Read More…

Kerala News

ലൈഫ്, സാധാരണക്കാരുടെ ജീവിതത്തെ മാറ്റിമറിച്ച പദ്ധതി: എം.ബി രാജേഷ്

25 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു; ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി ഭവനരഹിതരായ സാധാരണ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച, ഇന്ത്യയില്‍ തന്നെ സമാനതകളില്ലാത്ത ബൃഹത് പദ്ധതിയാണ് ലൈഫ് എന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കിളിമാനൂര്‍ പോങ്ങനാട് എസ്.എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച, 25 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്ന ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4,24,800 പേര്‍ക്ക് വീട് Read More…

Kerala News

അന്തസ്സായി ജീവിക്കാനുള്ള അവകാശം പോലെത്തന്നെയാണ് മരിച്ചാൽ അന്തസ്സായി സാംസ്‌ക്കരിക്കാനുള്ള അവകാശവും: മന്തി എം. ബി രാജേഷ്

‘ശാന്തിതീരം’ പൊതുശ്മശാനം മന്ത്രി ഉദ്ഘാടനം ചെയ്തു മരണം അനിവാര്യമാണെന്നും അന്തസ്സായി ജീവിക്കാനുള്ള അവകാശം പോലെ തന്നെയാണ് മരിച്ചാൽ അന്തസ്സായി സാംസ്‌ക്കരിക്കാനുള്ള അവകാശവുമെന്ന്‌ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് അഭിപ്രായപ്പെട്ടു.  തിരുവനന്തപുരം നഗരസഭ കഴക്കൂട്ടം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ‘ശാന്തിതീരം’ ഗ്യാസ് ക്രിമറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് മാവൂർ റോഡിൽ ഉദ്ഘാടനം ചെയ്യാനിരുന്ന ശ്മശാനത്തിലാണ് എം.ടിയുടെ സംസ്ക്കാരം നടത്തിയത്. തുടർന്ന് അവിടെ ഉദ്ഘാടനം നടത്തിയില്ല. ഭൂഗർഭ ശ്മശാനങ്ങളും ഇവിടെയുണ്ട്. തിരുവനന്തപുരം Read More…

Kerala News

വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിനു തുടക്കമായി മാലിന്യം വലിച്ചെറിഞ്ഞാൽ കനത്തപിഴ – മന്ത്രി എം.ബി. രാജേഷ്

പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് കനത്ത പിഴയീടാക്കുമെന്നു തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഇതിനായുള്ള ക്യാമറാനിരീക്ഷണവും മറ്റു പരിശോധനകളും കർശനമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുൾപ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വലിച്ചെറിയൽ വിരുദ്ധവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്‌സിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം മാലിന്യമുക്തമാകുന്നതിന് ആദ്യം വേണ്ടത് വലിച്ചെറിയൽ മുക്തമാകുകയാണ്. നമ്മുടെ നാട് പലതിലും മാതൃകയാണെങ്കിലും ഇക്കാര്യത്തിൽ അങ്ങനെയല്ല. കുടിവെള്ളക്കുപ്പിയോ ഭക്ഷണാവശിഷ്ടങ്ങളോ പേപ്പറുകളോ കവറുകളോ എന്തും ആവശ്യംകഴിയുന്ന ഉടനേ വലിച്ചെറിയുക Read More…

Kerala News

നഗരനയ കമ്മീഷൻ ശുപാർശകൾ  പൊതുജനാഭിപ്രായം രൂപപ്പെടുത്തി നടപ്പിലാക്കും : മന്ത്രി എം ബി രാജേഷ്

നഗരനയ റിപ്പോർട്ട് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം കേരള നഗരനയ കമ്മിഷൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൻമേൽ സാമൂഹിക ചർച്ചകളിലൂടെ പൊതുജനാഭിപ്രായം രൂപപ്പെടുത്തി നഗരനയത്തിന് അന്തിമരൂപം നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളം മുഴുവൻ ഒരു നഗരമായി വികസിക്കുന്ന സ്ഥലപരമായ പ്രവണതകൾ വിലയിരുത്തിയാണ് നയശുപാർശകൾ രൂപീകരിക്കുന്നത്. രാജ്യത്ത് നഗരനയ റിപ്പോർട്ട് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ബെൽഫസ്റ്റ്, ക്വീൻസ് സർവ്വകലാശാലയിലെ ഡോ. എം  സതീഷ് കുമാർ അധ്യക്ഷനായ കമ്മീഷനാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. Read More…