ഓണാഘോഷത്തിന് നാട്ടിലേക്ക് പോകുന്ന യാത്രക്കാരെ കെഎസ്ആർടിസിയും പിഴിയുന്നു. ചെന്നൈയിൽ നിന്ന് എറണാകുളത്തേക്കുള്ള ഗരുഡ ബസിലെ ടിക്കറ്റ് നിരക്ക് സെപ്റ്റംബർ 11 മുതൽ 14 വരെ 600 രൂപയോളം കൂട്ടിയിട്ടുണ്ട്. ഓണക്കാലത്ത് സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസിയും ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. കെഎസ്ആർടിസി നോൺ എസി സൂപ്പർ ഡീലക്സ് സ്പെഷൽ സർവീസിലും 300 രൂപ നിരക്ക് കൂട്ടിയിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ 1,151 രൂപയായിരുന്ന ഈ സർവീസിന്റെ നിരക്ക് വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും Read More…
Tag: onam
ഇക്കുറിയും ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രം; സാമ്പത്തിക പ്രതിസന്ധി കാരണം
എറണാകുളം: ഓണക്കാലത്ത് സംസ്ഥാനത്തെ എല്ലാവർക്കും ഓണക്കിറ്റ് ലഭിക്കില്ല എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇക്കുറിയും ഓണക്കിറ്റ് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമായി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ മാസത്തിന്റെ ആദ്യവാരത്തോടെ ഓണക്കിറ്റുകളുടെ വിതരണം ആരംഭിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ ആറ് ലക്ഷം മഞ്ഞ കാർഡ് ഉടമകളാണ് ഈ സൗകര്യം ലഭിക്കുക. കഴിഞ്ഞ വർഷവും സമാനമായ തീരുമാനമായിരുന്നു എടുത്തിരുന്നത്. ഓണക്കിറ്റിൽ ഉൾപ്പെടുത്തേണ്ട ഉത്പന്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. മുൻ വർഷങ്ങളിൽ തുണി സഞ്ചി ഉൾപ്പെടെ 15 ഇനങ്ങളാണ് Read More…