തിരുവനന്തപുരം: ശബരിമല ദർശനം ഉൾപ്പെടെ നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ കേരളത്തിലെത്തും. ചൊവ്വാഴ്‌ച വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി അന്ന് രാജ്‌ഭവനിൽ തങ്ങും. ബുധനാഴ്‌ചയാണ് രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനം നടത്തുന്നത്. ബുധൻ രാവിലെ 9.20ന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്‌റ്ററിൽ പുറപ്പെട്ട് 10.20ന് നിലക്കൽ ഹെലിപാഡിലെത്തും. റോഡു മാർഗം പമ്പയിലും തുടർന്ന് ശബരിമലയിലും എത്തും. പകൽ 11.55മുതൽ 12.25 വരെ രാഷ്ട്രപതി ശബരിമലയിലുണ്ടാകും. വൈകിട്ട് 5.30ന് ദ്രൗപദി മുർമു രാജ്‌ഭവനിൽ മടങ്ങിയെത്തും. Read More…
Tag: President Murmu
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും
ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22-ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും. 22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി തുടര്‍ന്ന് നിലയ്ക്കലില്‍ തങ്ങിയ ശേഷം വൈകീട്ടോടെയാകും ശബരിമലയില്‍ ദര്‍ശനത്തിനെത്തുക. ഒക്ടോബര്‍ 16നാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. ആഗോള അയ്യപ്പ സംഗമ വേദിയില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിന് എത്തുമെന്ന് മന്ത്രി വിഎന്‍ Read More…
രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം ഒഴിവാക്കി; വെര്‍ച്വല്‍ ക്യൂ ബുക്കിങ് വീണ്ടും ആരംഭിച്ചു
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം തല്‍ക്കാലത്തേക്ക് ഒഴിവാക്കിയ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന വെര്‍ച്വല്‍ ക്യൂ ബുക്കിങ് വീണ്ടും ആരംഭിച്ചു. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് രാഷ്ട്രപതി സന്ദര്‍ശനം മാറ്റിയത്. 18നും 19നും രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് മുന്‍കൂട്ടിയുള്ള സുരക്ഷാ സംവിധാനങ്ങളോടനുബന്ധിച്ചാണ് വെര്‍ച്വല്‍ ക്യൂ നിർത്തിയത്. ഈ ദിവസം പ്രസിഡന്റ് ശബരിമല സന്ദര്‍ശിക്കുമെന്ന അടിസ്ഥാനത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിച്ചിരുന്നത്. എന്നാല്‍, സന്ദര്‍ശനം ഒഴിവാക്കിയ വിവരം പൊലീസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും, മറ്റൊരു അവസരത്തില്‍ രാഷ്ട്രപതി Read More…
മാർപ്പാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങൾ; സംസ്‌കാരചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും
വത്തിക്കാന്‍: അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ അവസാനമായി ഒരുനോക്കുകാണാന്‍ ലോകമെമ്പാടു നിന്നും വത്തിക്കാനിലേക്ക് ജനപ്രവാഹമാണ്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പൊതുദര്‍ശനത്തിന് വെച്ച മാര്‍പാപ്പയുടെ ഭൗതികദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ശനിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് സംസ്‌കാരചടങ്ങുകൾ ആരംഭിക്കും. ചടങ്ങുകൾ വത്തിക്കാൻ സിറ്റിക്ക് പുറത്ത് ഉള്ള സെന്റ് മേരി മേജർ ബസിലിക്കയിലാണ് നടക്കുക. ലോകനേതാക്കളും വിവിധ രാഷ്ട്രങ്ങളിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. സംസ്‌കാരത്തിന് തൊട്ടു മുമ്പ് അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവസാന അവസരം അശരണരുടെ സംഘത്തിന് ആയിരിക്കുമെന്ന് വത്തിക്കാന്‍ Read More…
മുഖ്യമന്ത്രിയെ കണ്ടെത്താനായില്ല; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു
ന്യൂഡൽഹി: മണിപ്പൂരിൽ ഇനി മുതൽ രാഷ്ട്രപതി ഭരണം. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജി വച്ചതിനു ശേഷം പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ബിജെപി എംഎൽഎമാർക്കിടയിൽ ഭിന്നത തുടരുന്നതിനിടെ, ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച് നിർണായക വിജ്ഞാപനം പുറത്തിറങ്ങി. രാജ്യത്തിന്റെ പ്രസിഡന്റായ ദ്രൗപതി മുര്‍മു ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം ബിജെപി എംഎൽഎമാരുടെ യോഗം ചേർന്നെങ്കിലും പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് ധാരണയായില്ല. സ്പീക്കർ ടി.എസ്. സിംഗ് അനുകൂലികൾ ഒരു Read More…
ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു
പ്രയാഗ്‌രാജ്: മഹാകുംഭമേളയുടെ ഭാഗമായി ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. തിങ്കളാഴ്ച രാവിലെ കുംഭമേളയ്ക്ക് എത്തിയ രാഷ്ട്രപതി അക്ഷയവത്, ബഡേ ഹനുമാൻ ക്ഷേത്രങ്ങളിലും ദർശനം നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്ട്രപതിയോടൊപ്പം ഉണ്ടായിരുന്നു. പ്രയാഗ്രാജിൽ എത്തിയ രാഷ്ട്രപതിയെ ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് സ്വീകരിച്ചു. ജനുവരി 13-നാണ് മഹാകുംഭമേള ആരംഭിച്ചത്. ഇത് ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരലായും വിലയിരുത്തപ്പെടുന്നു. ഫെബ്രുവരി 26-ന് മഹാശിവരാത്രിയോടെ കുംഭമേള സമാപിക്കും.
‘മൂന്നാം മോദി സര്ക്കാരിന് മൂന്നിരട്ടി വേഗം’; നേട്ടങ്ങള് എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി; ബജറ്റ് സമ്മേളനത്തിന് തുടക്കം
ന്യൂഡൽഹി: പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു മോദി സര്ക്കാരിന്റെ നേട്ടങ്ങള് വിശദീകരിച്ചത്. പ്രതിപക്ഷ ഭരണകൂടങ്ങളുടെ മൂന്നിരട്ടി വേഗത്തിൽ മൂന്നാം മോദി സര്ക്കാരിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. “പ്രധാനമന്ത്രി അവാസ് യോജനയുടെ കീഴിൽ 3 കോടി കുടുംബങ്ങൾക്ക് പുതിയ വീടുകൾ നൽകുകയാണ്. 70 വയസ്സിന് മുകളിലുള്ള 6 കോടി പൗരന്മാർക്ക് ‘ആയുഷ്മാൻ ഭാരത്’ പദ്ധതിയിലൂടെ ആരോഗ്യ ഇൻഷുറൻസ് നൽകുന്നു.” രാഷ്ട്രപതി പറഞ്ഞു. “യുവാക്കളുടെ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാരിന്റെ പ്രത്യേക Read More…





