68-ആം വയസിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ വിജയിച്ച് ചലച്ചിത്രതാരം ഇന്ദ്രൻസ് മലയാളികളുടെ മനം കവർന്നു. 500ൽ 297 മാർക്ക് നേടി വിജയിച്ച ഇന്ദ്രനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സാമൂഹമാധ്യമത്തിൽ കുറിപ്പും ചിത്രവും പങ്കുവച്ചു. വയനാട്ടിൽ ഷൂട്ടിംഗിനിടെയാണ് ഇന്ദ്രൻസിന് തന്റെ വിജയ വാർത്ത ലഭിച്ചത്. ഹിന്ദി വിഷയം വെല്ലുവിളിയായിരുന്നുവെങ്കിലും മലയാളം, ഇംഗ്ലീഷ് തുടങ്ങിയവയിൽ നല്ല മാർക്കുകൾ നേടി. പരീക്ഷ വിജയത്തോടെ ഇന്ദ്രൻസിന് പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതാനുള്ള യോഗ്യതയും ലഭിച്ചു. സമയം കണ്ടെത്തി Read More…