അങ്കണവാടികളിലെ 2025-26 വർഷത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 3ന് രാവിലെ 9.30ന് പത്തനംതിട്ടയിലെ മെഴുവേലി ഗ്രാമപഞ്ചായത്തിലെ 72-ാം നമ്പർ അങ്കണവാടിയിൽ നടക്കും. ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അധ്യക്ഷത വഹിക്കും. പ്രീസ്‌കൂൾ കുട്ടികൾക്കായുള്ള പരിഷ്‌കരിച്ച മാതൃക ഭക്ഷണ പദ്ധതിയുടെ പ്രകാശനവും, കുട്ടികളുടെ വളർച്ചാ നാഴികക്കല്ലുകൾ രേഖപ്പെടുത്തുന്നതിനുള്ള ‘കുഞ്ഞൂസ് കാർഡ്’ വിതരണവും മന്ത്രി നിർവഹിക്കും. സംയോജിത ശിശു വികസന സേവന പദ്ധതി (ഐ.സി.ഡി.എസ്)യുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് വനിത ശിശു വികസന Read More…
Tag: veena george
പുകയിലമുക്ത സംസ്ഥാനമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോർജ്
നമ്മുടെ സംസ്ഥാനത്തെ പുകയിലമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പുകയില ഉപയോഗിക്കരുത്. പുകയില ആരോഗ്യത്തിന് അപകടകരവും ഹാനികരവുമാണ്. കാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ശക്തമായ ബോധവൽക്കരണമാണ് നടത്തുന്നത്. ആരോഗ്യ വകുപ്പിന്റെ ആരോഗ്യം ആനന്ദം ജനകീയ കാൻസർ ക്യാമ്പയിന്റെ ഭാഗമായി കൂടി പ്രചരണം നടക്കുന്നതായും മന്ത്രി വ്യക്തമാക്കി. ലോക പുകയില വിരുദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുകയില വിരുദ്ധ ദിനാചരണത്തിന്റെ Read More…
ക്യാമ്പുകളിൽ പകർച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനം: മന്ത്രി വീണാ ജോർജ്
ദുരിതാശ്വാസ ക്യാമ്പുകളിൽ പകർച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴക്കാലമായതിനാൽ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ തുടങ്ങിയവ പകരാതിരിക്കാൻ മുൻകരുതലുകളെടുക്കണം. സംസ്ഥാനത്ത് ചെറിയ തോതിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്നതായാണ് കാണുന്നത്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോൺ ജെഎൻ 1 വകഭേദമായ എൽഎഫ് 7 ആണ് കേരളത്തിലുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാൽ എല്ലാവരും ശ്രദ്ധിക്കണം. കോവിഡിന് സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. ക്യാമ്പുകളിൽ കോവിഡ് പകരാതിരിക്കാൻ അധികൃതർ മുൻകരുതലുകൾ Read More…
2 സാമ്പിളുകൾ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായി : മന്ത്രി വീണാ ജോർജ്
മലപ്പുറം ജില്ലയിൽ വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയിൽ കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്പിളുകൾ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിപ രോഗിയുടെ രോഗാവസ്ഥ സംബന്ധിച്ച് അവിടുത്തെ അതിതീവ്ര പരിചരണ വിഭാഗത്തിലെ ഡോക്ടർ ജിതേഷുമായി സംസാരിച്ചു. ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങൾ തുടർച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 ദിവസമായി രോഗി Read More…
ആയുർവേദ, ഹോമിയോ മേഖലകളിലുണ്ടായത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം: മന്ത്രി വീണാ ജോർജ്
100 ആയുഷ് സ്ഥാപനങ്ങൾക്ക് കൂടി എൻഎബിഎച്ച് അംഗീകാരം സംസ്ഥാനത്ത് ആയുർവേദ, ഹോമിയോ മേഖലയിലുണ്ടായത് സംസ്ഥാന ചരിത്രത്തിലെ വലിയ മുന്നേറ്റമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുഷ് മേഖലയുടെ പുരോഗതിയ്ക്കായി ഈ സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ആയുഷ് മേഖലയിൽ 2021ൽ അനുവദിച്ചിരുന്നത് 24 കോടി രൂപ മാത്രമായിരുന്നത് 2025ൽ 207 കോടി രൂപയായി വർധിപ്പിക്കാനായി. ബജറ്റ് വിഹിതത്തിലും വലിയ വർദ്ധനവ് വരുത്തി. എല്ലാ പഞ്ചായത്തുകളിലും ആയുഷ് ഡിസ്പെൻസറികളുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ 2024 ൽ കഴിഞ്ഞു. കണ്ണൂരിലെ Read More…
നിലയ്ക്കലിൽ അത്യാധുനിക സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ: മന്ത്രി വീണാ ജോർജ്
പത്തനംതിട്ട നിലയ്ക്കലിൽ അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നിർമ്മിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നാട്ടുകാർക്കും ശബരിമല തീർത്ഥാടകർക്കും പ്രയോജനം ഉണ്ടാകുന്ന രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലിൽ ദേവസ്വം ബോർഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിർമ്മിക്കുന്നത്. 9 കോടി രൂപയോളം ചെലവഴിച്ചാണ് സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. അധിക ഫണ്ട് ആവശ്യമെങ്കിൽ അനുവദിക്കാൻ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. മോഡേൺ മെഡിസിനോടൊപ്പം ആയുഷിനും പ്രാധാന്യം നൽകും. തീർത്ഥാടന കാലത്ത് വിപുലമായ സ്പെഷ്യാലിറ്റി സേവനങ്ങളൊരുക്കും. Read More…
കോവിഡ്, ജില്ലകൾ നിരീക്ഷണം ശക്തമാക്കണം: മന്ത്രി വീണാ ജോർജ്
ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എവിടെയെങ്കിലും കോവിഡ് കേസുകൾ വർധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ജില്ലകൾ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാരുടേയും ജില്ലാ സർവൈലൻസ് ഓഫീസർമാരുടേയും യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. 273 കോവിഡ് കേസുകളാണ് മേയ് മാസത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോട്ടയംജില്ലയിൽ 82, തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂർ 26 എന്നിങ്ങനെയാണ് ഈ മാസത്തിൽ ഇതുവരെ Read More…
ഹോമിയോ മേഖലയിൽ ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണം: മന്ത്രി വീണാ ജോർജ്
ഹോമിയോ മേഖലയിൽ ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹോമിയോപ്പതി വകുപ്പ് 1973ൽ നിലവിൽ വരുമ്പോൾ സംസ്ഥാനത്ത് 64 ഡിസ്പെൻസറികളും 4 ആശുപത്രികളും മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 14 ജില്ലാ മെഡിക്കൽ ഓഫീസുകളും 34 ആശുപത്രികളും 709 ഡിസ്പെൻസറികളും എന്ന നിലയ്ക്ക് വളർന്ന് വലിയ വകുപ്പുകളിലൊന്നായി മാറി. ഹോമിയോപ്പതി രംഗത്ത് ഈ സർക്കാരിന്റെ കാലത്ത് വലിയ പ്രവർത്തനങ്ങളാണ് നടത്തിയത്. 40 ഹോമിയോ ഡിസ്പെൻസറികൾ കൂടി സജ്ജമാക്കി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹോമിയോപ്പതി സ്ഥാപനങ്ങൾ സ്ഥാപിക്കാനായി. 40 ഹോമിയോ മെഡിക്കൽ ഓഫീസർമാരുടെ തസ്തികകൾ സൃഷ്ടിച്ചു. ദേശീയ ഗുണനിലവാരം ഉറപ്പ് വരുത്തിയതിന്റെ ഫലമായി 102 സ്ഥാപനങ്ങൾക്ക് എൻഎബിഎച്ച് Read More…
കുടുംബാരോഗ്യ കേന്ദ്രത്തിൽ ആഴ്ചയിൽ രണ്ട് ദിവസം പ്രത്യേക കാൻസർ സ്‌ക്രീനിംഗ് ക്ലിനിക്: മന്ത്രി വീണാ ജോർജ് പുരുഷൻമാർക്കും കാൻസർ സ്‌ക്രീനിംഗ് സംവിധാനം
കുടുംബാരോഗ്യ കേന്ദ്രത്തിൽ ആഴ്ചയിൽ രണ്ട് ദിവസം പ്രത്യേക കാൻസർ സ്‌ക്രീനിംഗ് ക്ലിനിക് പ്രവർത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസർ പ്രതിരോധത്തിനും ബോധവൽകരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ ക്യാമ്പയിൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷൻമാർക്കും സ്‌ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്‌ക്രീനിംഗിൽ പങ്കെടുത്ത് കാൻസർ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാൽ ആരംഭത്തിൽ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാൻസർ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാൻസർ സാധ്യത സ്വയം Read More…
നഴ്സുമാർ നടത്തുന്നത് സമാനതകളില്ലാത്ത ആതുര സേവനം: മന്ത്രി വീണാ ജോർജ്
നഴ്സുമാർ നടത്തുന്നത് സമാനതകളില്ലാത്ത ആതുര സേവനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നഴ്സിംഗ് മേഖലയുടെ പുരോഗതിയ്ക്കായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതോടൊപ്പം നഴ്സിംഗ് വിദ്യാഭാസത്തിന് മികച്ച പ്രോത്സാഹനവും പിന്തുണയുമാണ് നൽകിവരുന്നത്. സർക്കാർ മേഖലയിൽ കാസർഗോഡ്, വയനാട്, ഇടുക്കി, പാലക്കാട്, കൊല്ലം, മഞ്ചേരി പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും എന്നിവിടങ്ങളിലും സിമെറ്റിന്റെ കീഴിൽ നെയ്യാറ്റിൻകര, വർക്കല, നൂറനാട്, കോന്നി, താനൂർ, ധർമ്മടം, തളിപ്പറമ്പ് എന്നിവിടങ്ങളും ഉൾപ്പെടെ 15 നഴ്സിംഗ് കോളേജുകൾ ആരംഭിച്ചു. ഇതിലൂടെ സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം കഴിഞ്ഞ വർഷം 1,020 ബി.എസ്‌സി. നഴ്‌സിംഗ് സീറ്റുകൾ വർധിപ്പിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലായി ബി.എസ്‌സി. നഴ്സിംഗ് സീറ്റുകളുടെ എണ്ണം 9,821 സീറ്റുകളാക്കി വർധിപ്പിച്ചു. തിരുവനന്തപുരത്തും Read More…




