Kerala News

വടക്കും നാഥന് മുന്നിൽ അത്തപൂക്കളം, വിഷയമായി ‘വയനാടിനൊപ്പം’

ഇത്തവണയും തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിൽ ഭീമൻ പൂക്കളം ഒരുങ്ങി. വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരന്തത്തെ അനുസ്മരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പൂക്കളം തയ്യാറാക്കിയത്. തൃശൂർ സായാഹ്ന സൗഹൃദ വേദിയാണ് വർഷങ്ങളായി ഭീമൻ പൂക്കളം ഒരുക്കുന്നത്. ഇത് 17-ാം വർഷമാണ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ അത്തപ്പൂക്കളം ഒരുക്കുന്നത്. 2,000 കിലോ പൂക്കളാണ് അത്തപ്പൂക്കളത്തിനായി ഉപയോഗിച്ചത്. 30 അടിയാണ് ആരെയും വിസ്‌മയിപ്പിക്കുന്ന അത്തപ്പൂക്കളത്തിന്‍റെ വ്യാസം. 200 ഓളം വരുന്ന അംഗങ്ങളാണ് പൂക്കളമൊരുക്കിയത്. പുലര്‍ച്ചെ 5 ന് ആരംഭിച്ച പൂക്കളമൊരുക്കല്‍ നാല് Read More…

Kerala News

ഓണച്ചന്ത ആരംഭിച്ച്, പഞ്ചസാരയുടെയും മട്ടയരിയുടെയും വില കൂടും; ചെറുപയർ, ഉഴുന്ന്, വറ്റൽമുളകിന്റെ വില കുറയും

കോട്ടയം: ഓണത്തിന്റെയും ഉത്സവസീസണിന്റെയും ഭാഗമായി സപ്ലൈകോയുടെ ഓണച്ചന്ത വ്യാഴാഴ്ച മുതൽ ആരംഭിക്കും. പുതിയ വില നിലവിൽ വരുന്നതോടെ ചില ഉൽപ്പന്നങ്ങളുടെ വില കൂടുകയും, ചിലതിന്റേത് കുറയുകയും ചെയ്യും. പഞ്ചസാരയും മട്ടയരിയും വിലക്കയറ്റം അനുഭവിക്കുമെങ്കിലും, ചെറുപയർ, ഉഴുന്ന്, വറ്റൽമുളക് തുടങ്ങിയവയുടെ വില കുറയുന്നു. പഞ്ചസാരയുടെ കിലോഗ്രാം വില 27 രൂപയിൽ നിന്ന് 33 രൂപയിലേക്കും, മട്ടയരി 30 രൂപയിൽ നിന്ന് 33 രൂപയിലേക്കും ഉയരും. അതേസമയം, ചെറുപയർ 93 രൂപയിൽ നിന്ന് 90 രൂപയിലേക്കും, ഉഴുന്ന് 95 രൂപയിൽ Read More…

Kerala News

വന്ദേഭാരത് വന്നു, പോയി, ഓണക്കാലത്ത് മലയാളികളെ കൈവിട്ടു!

ബംഗളൂരു – എറണാകുളം വന്ദേഭാരത് സർവീസ് നിർത്തലാക്കിയ തീരുമാനം മലയാളികൾക്ക് ഓണക്കാലത്ത് പ്രതീക്ഷിക്കാത്ത ഒരു ഇരുട്ടടിയായി. തിരക്കേറിയ ഓണക്കാലത്ത് ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമായ ഈ ട്രെയിൻ നിർത്തലാക്കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ബസ് ടിക്കറ്റ് നിരക്ക് പറക്കുന്നു: വന്ദേഭാരത് നിർത്തിയതോടെ ബസ് ടിക്കറ്റ് നിരക്ക് ഇരട്ടിയായി ഉയർന്നു. ഓണത്തിന് വീട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയാണ്. ജനപ്രതിനിധികളും യാത്രക്കാരും രംഗത്ത്: സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും യാത്രക്കാരുടെ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഹൈബി ഈഡൻ എംപി കേന്ദ്ര റെയിൽവേ Read More…

Kerala News

ഓണത്തിന് കുടുംബശ്രീയുടെ ചിപ്‌സും ശര്‍ക്കര വരട്ടിയും

‘ഫ്രഷ് ബൈറ്റ്‌സ്’ ചിപ്‌സ്, ശര്‍ക്കരവരട്ടി ബ്രാന്‍ഡ് മന്ത്രി എം.ബി രാജേഷ് പുറത്തിറക്കി ഇത്തവണ ഓണാഘോഷത്തിന് മാറ്റേകാന്‍ കുടുംബശ്രീയുടെ ബ്രാന്‍ഡഡ് ചിപ്‌സും ശര്‍ക്കര വരട്ടിയും. ‘ഫ്രഷ് ബൈറ്റ്‌സ്’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് കുടുംബശ്രീ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രോഡക്ട് ലോഞ്ചും പുഴയ്ക്കല്‍ വെഡിങ് വില്ലേജില്‍ തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. സംസ്ഥാനത്തുടനീളമുള്ള മുന്നൂറോളം യൂണിറ്റുകളില്‍ നിന്നായി 700 ഓളം കുടുംബശ്രീ സംരംഭകര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നു. കോര്‍പ്പറേറ്റ് ബ്രാന്റുകളോട് കിടപിടിക്കുന്ന രീതിയിലാണ് കുടുംബശ്രീ Read More…

Kerala News

ഓണത്തിന് കെഎസ്ആർടിസിയും പിഴിഞ്ഞു; ടിക്കറ്റ് നിരക്ക് കുതിച്ചു

ഓണാഘോഷത്തിന് നാട്ടിലേക്ക് പോകുന്ന യാത്രക്കാരെ കെഎസ്ആർടിസിയും പിഴിയുന്നു. ചെന്നൈയിൽ നിന്ന് എറണാകുളത്തേക്കുള്ള ഗരുഡ ബസിലെ ടിക്കറ്റ് നിരക്ക് സെപ്റ്റംബർ 11 മുതൽ 14 വരെ 600 രൂപയോളം കൂട്ടിയിട്ടുണ്ട്. ഓണക്കാലത്ത് സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസിയും ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. കെഎസ്ആർടിസി നോൺ എസി സൂപ്പർ ഡീലക്സ് സ്പെഷൽ സർവീസിലും 300 രൂപ നിരക്ക് കൂട്ടിയിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ 1,151 രൂപയായിരുന്ന ഈ സർവീസിന്റെ നിരക്ക് വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും Read More…

Kerala News

ഇക്കുറിയും ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രം; സാമ്പത്തിക പ്രതിസന്ധി കാരണം

എറണാകുളം: ഓണക്കാലത്ത് സംസ്ഥാനത്തെ എല്ലാവർക്കും ഓണക്കിറ്റ് ലഭിക്കില്ല എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇക്കുറിയും ഓണക്കിറ്റ് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമായി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ മാസത്തിന്റെ ആദ്യവാരത്തോടെ ഓണക്കിറ്റുകളുടെ വിതരണം ആരംഭിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ ആറ് ലക്ഷം മഞ്ഞ കാർഡ് ഉടമകളാണ് ഈ സൗകര്യം ലഭിക്കുക. കഴിഞ്ഞ വർഷവും സമാനമായ തീരുമാനമായിരുന്നു എടുത്തിരുന്നത്. ഓണക്കിറ്റിൽ ഉൾപ്പെടുത്തേണ്ട ഉത്പന്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. മുൻ വർഷങ്ങളിൽ തുണി സഞ്ചി ഉൾപ്പെടെ 15 ഇനങ്ങളാണ് Read More…