Kerala News

ഗുരുവായൂർ ഉത്സവം:നാട്ടുകാരുടെ പൊതുയോഗം ജനുവരി21 ന്

ഗുരുവായൂർ ക്ഷേത്രത്തിലെ 2026 വർഷത്തിലെ തിരുവുത്സവം സമുചിതമായി നടത്തുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പൊതുയോഗം ജനുവരി 21 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ഗുരുവായൂർ ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിൽ ചേരുന്നു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ സാന്നിദ്ധ്യത്തിൽ ചേരുന്ന പ്രസ്‌തുത പൊതുയോഗത്തിൽ പങ്കെടുക്കുവാൻ എല്ലാ ഭക്തജനങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.

Kerala News

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി ഫർണസുകൾ സമർപ്പിച്ചു

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി രണ്ട് ഫർണസുകൾ സമർപ്പിച്ചു. ശ്രീഗുരുവായൂരപ്പ ഭക്തനായ പാല സ്വദേശി ആർ. വിജിയാണ് ഫർണസ് സമർപ്പിച്ചത്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ, കെ.എസ്.ബാലഗോപാൽ ,അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, അസി.മാനേജർ സി.ആർ ലെജുമോൾ, ഹെൽത്ത് സൂപ്പർവൈസർ ഡോ.എം എൻ രാജീവ്, എച്ച് ഐ മാരായ എ.വിനോദ് ,എ വി സുഭാഷ് ചന്ദ്രൻ എന്നിവർ സന്നിഹിതരായി.

Kerala News

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്ന് രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ മൂർത്തിയേടത്തു മന സുധാകരൻ നമ്പൂതിരി മുഖ്യകാർമികനായി. മാവനൽ ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി കെ.എൻ മധുസൂദനനും കുടുംബവും ആണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പൻ ബൽറാമിനെയാണ് നടയിരുത്തിയത്.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ.കെ.പി.വിശ്വനാഥൻ, ശ്രീ.കെ .എസ് Read More…

Kerala News

ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം തുടങ്ങി

ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം തുടങ്ങി. കിഴക്കേ നടയിൽ വടക്കു കിഴക്കേ ഭാഗത്ത് പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് ലേലം. ഇന്നു രാവിലെ ഒമ്പതോടെ നടന്ന ചടങ്ങിൽ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ഭരണസ്ഥിതി അംഗം സി.മനോജ് ആദ്യ വിൽപ്പന നിർവ്വഹിച്ചു.ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ (സ്റ്റോർസ് & പർച്ചേസ് ) കെ.എസ് മായാദേവി, അസി.മാനേജർമാരായ വിനോദൻ, സത്യൻ, സെക്ഷൻ ചാർജ് രമേഷ്, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ Read More…

Kerala News

ഗുരുവായൂരപ്പന് വഴിപാടായി പുതിയ വാട്ടർ ട്രോളികൾ

ഗുരുവായൂരപ്പന് വഴിപാടായി പുതിയ പത്ത് വാട്ടർ ട്രോളികൾ. പൊതുവരി നിൽക്കുന്ന ഭക്തർക്ക് യഥേഷ്ടം കുടിവെള്ളമെത്തിക്കാനുള്ള വാട്ടർ ട്രോളികൾ സമർപ്പിച്ചത്.തിരുപ്പൂർ കറുവംപാളയം ആലങ്കാട് സ്വദേശിയും ചെന്നൈ സിൽക്‌സ് എംഡി യുമായ എ പ്രസന്ന അങ്കുരാജ് ആണ്. ഇന്ന് രാവിലെ 11.30 ന് കിഴക്കേ ഗോപുരത്തിനു മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ഭരണ സമിതി അംഗം സി. മനോജ്‌ വാട്ടർ ട്രാളികൾ ഏറ്റുവാങ്ങി. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ അസി.മാനേജർ സി.ആർ ലെജുമോൾ, ചീഫ് സെക്യുരിറ്റി ഓഫീസർ മോഹൻകുമാർ, Read More…

Kerala News

ഗുരുവായൂർ ഉത്സവം:നാട്ടുകാരുടെ പൊതുയോഗം ജനുവരി 20 ന്

ഗുരുവായൂർ ക്ഷേത്രത്തിലെ 2026 വർഷത്തിലെ തിരുവുത്സവം സമുചിതമായി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പൊതുയോഗം ജനുവരി 20 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിൽ ചേരും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ സാന്നിദ്ധ്യത്തിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കുവാൻ ഭക്തജനങ്ങൾ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.

Kerala News

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണൽ തുടങ്ങി

ഗുരുവായൂർ ക്ഷേത്രത്തിലെ 2026 ജനുവരി മാസത്തെ ഭണ്ഡാരം എണ്ണൽ തുടങ്ങി. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള ഊട്ടുപുരയുടെ 2-ാം നിലയിലുള്ള ഹാളിൽ വെച്ച് സംഖ്യയും മറ്റും ഇന്ത്യൻ ബാങ്കുമായി സഹകരിച്ചാണ് എണ്ണി തിട്ടപ്പെടുത്തുന്നത് ഭണ്ഡാരം എണ്ണൽ പൂർത്തിയാകുന്ന മുറയ്ക്ക് വിവരങ്ങൾ പതിവ് പോലെ ഭക്തജനങ്ങളെ അറിയിക്കുന്നതാണ്.

Kerala News

ഭക്തിസാന്ദ്രമായി ഇടത്തരികത്ത് കാവ് താലപ്പൊലി

ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്ത് കാവ് ശ്രീ ഭഗവതിക്ക് താലപ്പൊലി സംഘത്തിൻ്റെ പുണ്യ പ്രസിദ്ധമായ താലപ്പൊലിയുത്സവം ആഘോഷിക്കുകയാണ്.. ക്ഷേത്ര ചടങ്ങുകൾക്കു ശേഷം രാവിലെ 11.30 നു നട അടച്ചതോടെ ഭഗവതിയുടെ പുറപ്പാട് ചടങ്ങുകൾക്ക് തുടക്കമായി. ഉച്ചയ്ക്ക് 12ന് സർവ്വാഭരണ വിഭൂഷയായി ഭഗവതി കാവിറങ്ങി.. പിന്നെ ഭക്തർക്കിടയിലായി. മൂന്നരയോടെ പറകൾ ഏറ്റുവാങ്ങി ഭഗവതി മഞ്ഞളിൽ ആറാടി. ഭക്തിസാന്ദ്രമാർന്ന ചടങ്ങിൽ പങ്കെടുത്ത് പറ സമർപ്പിക്കാൻ നൂറു കണക്കിന് ഭക്തരെത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. Read More…

Kerala News

ഗുരുവായൂർ ദേവസ്വംവിളക്ക് ലേലം ജനുവരി 8 മുതൽ

ഗുരുവായൂർ ദേവസ്വം വിളക്ക് ലേലം ജനുവരി എട്ടു മുതൽ നടക്കും. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്/ പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ച് അന്നേ ദിവസം മുതൽ ലേലം ചെയ്യും. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി 10 മണി കൂടിയുള്ള സമയങ്ങളിൽ തുടർച്ചയായി സ്റ്റോക്ക് തീരുന്നതുവരെ ലേലം നടക്കും. കൂടുതൽ വിവരങ്ങൾ ദേവസ്വം ഓഫീസിൽ പർച്ചേഴ്സ് വിഭാഗത്തിൽ നിന്നും ലഭിക്കും. 0487-2556335

Kerala News

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ദർശന നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രത്തിൽ ഇടത്തരികത്ത് കാവ് ഭഗവതിയുടെ താലപ്പൊലി നടക്കുന്നതിനാൽ നാളെ രാവിലെ (ജനുവരി 5) 11.30 ന് ക്ഷേത്രനട അടയ്ക്കുന്നതും വൈകുന്നേരം 4.30 ന് നട തുറക്കുന്നതുമാണെന്ന വിവരം എല്ലാ ഭക്തജനങ്ങളെയും അറിയിക്കുന്നു. ദർശനനിയന്ത്രണങ്ങളോട് ഭക്തജനങ്ങൾ സഹകരിക്കണമെന്നു ദേവസ്വം അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.