Kerala News

തൃശ്ശൂർ കോർപ്പറേഷനിൽ 18 ദിവസത്തെ കുടിവെള്ള ക്ഷാമം: പരിഹാരം ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ മേയറെ കണ്ടു

തൃശ്ശൂർ കോർപ്പറേഷനിലെ കഴിഞ്ഞ 18 ദിവസമായി തുടരുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം അടിയന്തിരമായി പരിഹരിക്കാൻ ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ ബഹു മേയർ ശ്രീമതി. നിജി ജസ്റ്റിനേയും, സെക്രട്ടറിയേയും , സന്ദർശിച്ച് ജനങ്ങൾക്കു വേണ്ടി നിവേദനം നൽകി. എത്രയും പെട്ടെന്ന് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടി എടുക്കണമെന്ന് ബിജെപി തൃശ്ശൂർ കോർപ്പറേഷൻ പാർലിമെൻ്ററി പാർട്ടി ലീഡറും പൂങ്കുന്നം കൗൺസിലറുമായ രഘുനാഥ് സി. മേനോൻ ആവശ്യപ്പെട്ടു. അടുത്ത ദിവസങ്ങളിൽ തന്നെ കോർപ്പറേഷൻ വാട്ടർ സെക്ഷൻ , കേരളവാട്ടർ അതോറിറ്റി കൗൺസിലർമാർ എന്നിവരുടെ യോഗം Read More…

Kerala News

താമര പേടിയിൽ എൽഡിഎഫ് സർക്കാർ

സംസ്ഥാന സ്കൂൾ കലോത്സവ വേദികൾക്ക് നൽകിയിട്ടുള്ള 25 പൂക്കളുടെ പേരിൽ നിന്നും ദേശിയ പുഷ്പമായ താമരയെ ഒഴിവാക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ്. 25 പൂക്കളുടെ പട്ടിക തയ്യാറാക്കിയിട്ടും അതിൽ താമര ഉൾപ്പെടുത്താത്തത് “വിവാദം ഭയന്നാണെന്ന” സംഘാടക സമിതിയുടെ വിശദീകരണം സാംസ്കാരിക കേരളത്തിന് ഒട്ടും ചേർന്നതല്ല. കലയും സംസ്കാരവും ആഘോഷിക്കുന്ന വേദികളിൽ പോലും ഇത്തരം രാഷ്ട്രീയ വിദ്വേഷം കലർത്തുന്നത് വരുംതലമുറയ്ക്ക് നൽകുന്ന തെറ്റായ സന്ദേശമാണ്. സാംസ്കാരിക ബോധവും വിവേചനശക്തിയും Read More…

Kerala News

പി എം വിശ്വകർമ്മ ഗുണഭോക്താക്കൾക്കായി തൃശൂരിൽ ഉൽപ്പന്ന പ്രദർശന–വ്യാപാര മേള

തൃശൂർ: കേന്ദ്ര സർക്കാർ സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള എംഎസ്എംഇ ഡെവലപ്‌മെന്റ് & ഫെസിലിറ്റേഷൻ ഓഫീസ് (MSME-DFO), തൃശൂർ സംഘടിപ്പിക്കുന്ന പി എം വിശ്വകർമ്മ പദ്ധതി ഗുണഭോക്താക്കളുടെ ഉൽപ്പന്ന പ്രദർശനവും വ്യാപാര മേളയും ജനുവരി 14, 15 തീയതികളിൽ തൃശൂരിൽ നടക്കും. മേള എ. എ. ചാക്കോ മെമ്മോറിയൽ ഓഡിറ്റോറിയം, വെസ്റ്റ് ഫോർട്ട്, തൃശൂർ എന്ന വേദിയിൽ രാവിലെ 10 മുതൽ വൈകുന്നേരം 8 വരെ നടത്തപ്പെടും. പി എം വിശ്വകർമ്മ പദ്ധതി പ്രകാരം Read More…

Kerala News

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ തീപിടിത്തം, നൂറിലധികം വാഹനങ്ങള്‍ കത്തിനശിച്ചു

തൃശൂര്‍: തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ അഗ്നിബാധ. റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുള്ള ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രത്തിലാണ് പുലര്‍ച്ചെ അഗ്നിബാധ ഉണ്ടായയത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന നൂറോളം വാഹനങ്ങള്‍ കത്തി നശിച്ചു. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ് കേന്ദ്രത്തില്‍ ആണ് തീ പടര്‍ന്നത്. 6.45 ഓടെയാണ് അഗ്നിബാധയുണ്ടായത്. അഞ്ഞൂറില്‍ അധികം ബൈക്കുകള്‍ എല്ലാ ദിവസവും നിര്‍ത്തിയിടുന്ന ചെയ്യപ്പെടുന്ന പാര്‍ക്കിങ് കേന്ദ്രമാണിത്. ബൈക്കുകളിലെ ഇന്ധനം വലിയ തോതില്‍ തീപടരാന്‍ കാരണമായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമം നടത്തുണ്ട്. Read More…

Kerala News

എം കെ വര്‍ഗീസ് തൃശൂര്‍ കോര്‍പ്പറേഷന്റെ പടിയിറങ്ങുന്നു

തൃശൂര്‍: മേയര്‍ എംകെ വര്‍ഗീസ് ഇന്ന് തൃശൂര്‍ കോര്‍പ്പറേഷന്റെ പടിയിറങ്ങുന്നു. വൈകീട്ട് നാലിനാണ് അഞ്ചുവര്‍ഷം താന്‍ ചുക്കാന്‍ പിടിച്ച തൃശൂര്‍ കോര്‍പ്പറേഷനില്‍ നിന്നും അദ്ദേഹം ഇറങ്ങുക. തൃശൂര്‍ കണ്ട ഒമ്പതു മേയര്‍മാരില്‍ ഏറ്റവും ഭാഗ്യവാന്‍ എന്ന വിശേഷണമാണ് വര്‍ഗീസിനുള്ളത്. മുന്‍ സൈനികന്‍ കൂടിയായ വര്‍ഗീസ് കോണ്‍ഗ്രസ്സുകാരനാണ്. രണ്ടു തവണ കൗണ്‍സിലറാവുകയും ചെയ്തിരുന്നു. 2020ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് നെട്ടിശേരിയില്‍ നിന്നും സ്വതന്ത്രനായി വിജയിച്ചെത്തിയ വര്‍ഗീസ് അപ്രതീക്ഷിതമായി മേയര്‍ ആകുകയായിരുന്നു. എല്‍ഡിഎഫും യുഡിഎഫും 24 സീറ്റുകളോടെ ഒപ്പത്തിനൊപ്പം വന്നതോടെ Read More…

Kerala News

തൃശൂര്‍ കോര്‍പ്പറേഷന്‍ തൂത്തുവാരി യുഡിഎഫ്, പത്തുവര്‍ഷത്തിന് ശേഷം ഭരണത്തിലേക്ക്

തൃശൂര്‍: പത്തുവര്‍ഷത്തിനുശേഷം തൃശൂര്‍ കോര്‍പ്പറേഷന്‍ തിരിച്ചുപിടിച്ച് യുഡിഎഫ്. വ്യക്തമായ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് കോര്‍പ്പറേഷന്‍ ഭരണം ഉറപ്പിച്ചത്. തൃശൂര്‍ കോര്‍പ്പറേഷനിലെ 56 ഡിവിഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 29 ഇടത്തെ വിജയമാണ്. നിലവില്‍ 31 ഡിവിഷനുകളില്‍ വിജയിച്ചു കയറിയ യുഡിഎഫ് മൂന്നിടത്ത് ലീഡും ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ കോര്‍പ്പറേഷന്‍ ഭരിച്ച എല്‍ഡിഎഫ് 11 ഇടത്ത് മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. എട്ടിടത്താണ് എന്‍ഡിഎ ലീഡ് ഉയര്‍ത്തുന്നത്. കഴിഞ്ഞതവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം വന്നപ്പോള്‍ സ്വതന്ത്രനായ എം കെ Read More…

Kerala News

111-ാം വയസിലും വോട്ട് ചെയ്ത് ജാനകി; തൃശൂരിന്റെ ‘അമ്മ മുത്തശ്ശി’

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍ ആയ ജാനകി ഇക്കുറിയും പതിവുതെറ്റിച്ചില്ല. 111-ാം വയസിലും ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ ആവേശത്തോടെ വോട്ട് ചെയ്യാന്‍ എത്തി. പുത്തൂര്‍ പഞ്ചായത്തിലെ, ചോച്ചേരിക്കുന്ന് വാര്‍ഡ് 12 ലെ വോട്ടറാണ് ജാനകി. അഞ്ചു തലമുറയെ കണ്ട ഈ മുത്തശ്ശി ഒരു വോട്ടും ഇതുവരെയും നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് കുടുംബം പറയുന്നു. വോട്ടു ചെയ്തു തുടങ്ങിയ കാലം മുതല്‍ ഇന്ന് വരെയും അമ്മ എത്താതിരുന്നിട്ടില്ലെന്ന് മക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. കേള്‍വി ശക്തി കുറവാണെങ്കിലും അപാരമായ ഓര്‍മ്മ ശക്തിയുണ്ട് മുത്തശ്ശിക്ക്. Read More…

Kerala News

തൃശൂരിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; മുരിയാട് ഡിവിഷനിൽ എൻ.ആർ. രോഷന്റെ പര്യടനം ദേവൻ ഉദ്ഘാടനം ചെയ്തു

തൃശൂർ ജില്ല പഞ്ചായത്ത് മുരിയാട് ഡിവിഷൻ ബിജെപി–എൻഡിഎ സ്ഥാനാർത്ഥി എൻ.ആർ. രോഷന്റെ ജില്ലാ ഡിവിഷൻ പര്യടനത്തിന് പ്രശസ്ത സിനിമാനടനും ബിജെപി സംസ്ഥാന നേതാവുമായ ശ്രീ ദേവൻ തൊട്ടിപ്പാളിൽ ഔപചാരിക തുടക്കമിട്ടു. തുടർന്ന് മുരിയാട് ഡിവിഷന് കീഴിലുള്ള ഏകദേശം 18 കേന്ദ്രങ്ങളിൽ അദ്ദേഹം നേരിട്ട് വോട്ട് അഭ്യർത്ഥനം നടത്തി. ഇതിനിടെ, തൃശൂർ ജില്ല മുഴുവൻ ഒരു മാസത്തിലേറെയായി സജീവമായ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ആരവങ്ങൾക്കും ഇന്ന് കലാശക്കൊട്ട്. നാളെ നിശ്ശബ്ദ പ്രചാരണ ദിനമായി ആചരിക്കും, മറ്റന്നാൾ ജില്ലയിലാകെ വോട്ടെടുപ്പ് Read More…

Kerala News Politics

തൃശ്ശൂർ നഗരത്തെ ഇളക്കിമറിച്ച് ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ റോഡ് ഷോ

തൃശ്ശൂർ നഗരത്തെ ഇളക്കിമറിച്ച് ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ റോഡ് ഷോ. അയ്യന്തോളിലെ അമർജവാനിൽ പുഷ്പാർച്ചന നടത്തി തുടങ്ങിയ മഹിള റോഡ് ഷോയിൽ നൂറു കണക്കിന് വനിത പ്രവർത്തകർ അണി നിരന്നു. വാദ്യ മേളങ്ങൾക്കും വനിതാ പ്രവർത്തകരുടെ ആരവങ്ങൾക്കിടയിലേക്കുവാണ് ബിജെപി നേതാവായ ഖുശ്ബു ഇറങ്ങിയത്. തുടർന്ന് അയ്യന്തോളിലെ അമർജവാനിൽ പുഷ്പാർച്ചന നടത്തി. തൃശ്ശൂർ കോർപ്പറേഷന്റെ എല്ലാ മേഖലകളിലൂടെയും സഞ്ചരിച്ച റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ എല്ലാവരും അണിനിരന്നു. സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് ഖുശ്ബുവും പ്രചാരണത്തിന് നേതൃത്വം നൽകി. Read More…

Kerala News

തൃശൂരിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഖുശ്ബു സുന്ദറിന്റെ റോഡ് ഷോ നാളെ

തൃശ്ശൂർ കോർപ്പറേഷൻ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ശ്രീമതി ഖുശ്ബു സുന്ദർ നാളെ തൃശൂരിൽ റോഡ് ഷോ നടത്തുന്നു. അയ്യന്തോൾ അമർജവാൻ ജ്യോതിയിൽ നിന്നും ആരംഭിക്കുന്നു മഹിള റോഡ് ഷോ ഖുശ്ബു സുന്ദർ നേതൃത്വംനൽകും . വിവിധ ഡിവിഷനുകളിലൂടെ യാത്ര ചെയ്തു വൈകിട്ട് 5 മണിക്ക് കോർപ്പറേഷനു മുമ്പിൽ റോഡ് ഷോ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ഖുശ്ബു സുന്ദർ ഉദ്ഘാടനം ചെയ്യും.