India News

അയോധ്യ രാമക്ഷേത്രത്തിന്റെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ് അന്തരിച്ചു

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ് (85) അന്തരിച്ചു. ലഖ്‌നൗവിലെ എസ്‌ജി‌പിജിഐ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഫെബ്രുവരി 3ന് പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ലഖ്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആചാര്യ സത്യേന്ദ്രദാസിന്റെ ആരോഗ്യനില ഗുരുതരമായി മാറിയിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് ആരോഗ്യനില വിലയിരുത്തിയിരുന്നു. 20ാം വയസ്സില്‍ നിര്‍വാണി അഘാഡയില്‍ സന്യാസം സ്വീകരിച്ച സത്യേന്ദ്രദാസ് 1992ല്‍ അയോധ്യ രാമക്ഷേത്രത്തിന്റെ മുഖ്യ പൂജാരിയായി നിയമിതനായി. രാജ്യത്തെ നിരവധി Read More…