അഫ്ഗാനിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന ഭീകരർക്കെതിരെ ആവശ്യമായ നടപടികൾ തുടരുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. പ്രശ്നത്തിന് ചർച്ചയിലൂടെ പരിഹാരം കണ്ടെത്തുന്നതിനാണ് മുൻഗണന നൽകുന്നതെങ്കിലും ദേശീയ സുരക്ഷയെ ബാധിക്കുന്ന സാഹചര്യങ്ങളിൽ ഇടപെടൽ തുടരുമെന്നും രാജ്യം അറിയിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ദ്രാബി പ്രതിവാര വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാൻ മണ്ണിൽ നിന്ന് ആസൂത്രണം ചെയ്യപ്പെടുകയും ധനസഹായം ലഭിക്കുകയും ചെയ്യുന്ന ഭീകരാക്രമണങ്ങളിൽ ആയിരക്കണക്കിന് സാധാരണ പൗരന്മാരും സുരക്ഷാസേനാംഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പൗരന്മാരെയും സുരക്ഷാസേനയെയും നിരന്തരം ലക്ഷ്യമിടുന്ന ആക്രമണങ്ങൾ നടക്കുമ്പോൾ Read More…


