India News

സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്ക് ജൂലൈ 9ലേക്ക് മാറ്റി

ന്യൂഡൽഹി: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ജൂൺ 20ന് നടക്കാനിരുന്ന അഖിലേന്ത്യാ പണിമുടക്ക് ജൂലൈ 9ലേക്ക് മാറ്റി. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചായാണ് തീരുമാനം എടുത്തതെന്ന് സി.ഐ.ടി.യു പ്രസ്താവനയിൽ അറിയിച്ചു. തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചാണ് 14 ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനകളും, ബാങ്ക്, ഇൻഷുറൻസ് ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും ചേർന്ന് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക-സാമൂഹിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, പിന്തിരിപ്പന്‍ തൊഴില്‍ കോഡുകള്‍ Read More…