Kerala News

‘നമ്മുടെ കേരളം’ വരുന്നു: എല്ലാ സർക്കാർ സേവനങ്ങളും ഇനി ഒരൊറ്റ ഡിജിറ്റൽ വാതിലിലൂടെ

പൊതുജനങ്ങൾക്ക് സംസ്ഥാന സർക്കാർ സേവനങ്ങൾ എളുപ്പവും സുരക്ഷിതവുമായ രീതിയിൽ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന ജനകേന്ദ്രിത ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ ‘നമ്മുടെ കേരളം’ തയ്യാറാകുന്നു. സർക്കാർ സേവനങ്ങളെ ഏകജാലക സംവിധാനത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ‘നമ്മുടെ കേരളം’ ആപ്പിന്റെ ഔദ്യോഗിക പ്രകാശനം ഫെബ്രുവരി 24ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജനന സർട്ടിഫിക്കറ്റുകൾ മുതൽ വിദ്യാഭ്യാസം, ക്ഷേമപദ്ധതികൾ, പെൻഷൻ, ഫീസ് അടച്ചുപിരിവുകൾ, വിവിധ അപേക്ഷകൾ സമർപ്പിക്കൽ എന്നിവ ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ Read More…

India News

സഞ്ചാര്‍ സാഥി ആപ്പ് പ്രി ഇന്‍സ്റ്റാള്‍ ചെയ്യണ്ട; വിവാദ ഉത്തരവ് പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ സഞ്ചാര്‍ സാഥി സൈബര്‍ സുരക്ഷാ ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ആപ്പിൾ ഉൾപ്പെടെയുള്ള നിർമ്മാതാക്കൾ നിയമനടപടിക്ക് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ആപ്പിന് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് പ്രീ ഇന്‍സ്റ്റാള്‍ വേണ്ടെന്ന തീരുമാനമെടുത്തതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സഞ്ചാര്‍ സാഥി നിര്‍ബന്ധമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയിരുന്നു. ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് Read More…

India News

ഇനി ആധാര്‍ കാര്‍ഡ് കൈയില്‍കൊണ്ടു നടക്കേണ്ട, ആധാര്‍ ആപ്പ് പുറത്തിറങ്ങി

ന്യൂഡല്‍ഹി: ഇനി ആധാര്‍ കാര്‍ഡ് കൈയില്‍കൊണ്ടു നടക്കേണ്ട, നിരവധി ഫീച്ചറുകളുമായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ ആപ്പ് പുറത്തിറക്കി. ആധാര്‍ ആപ്പ് ലഭ്യമാകുന്നതോടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എല്ലായിടത്തും കൊണ്ടുപോകേണ്ട ആവശ്യമില്ല. പുതിയ ആധാര്‍ ആപ്പില്‍ പുത്തന്‍ -ഫീച്ചറുകള്‍, മെച്ചപ്പെടുത്തിയ സുരക്ഷ, എളുപ്പത്തിലുള്ള ആക്സസ്, പൂര്‍ണ്ണമായും പേപ്പര്‍ രഹിത അനുഭവം എന്നിവ ഉള്‍പ്പെടും. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ഒരു ലിങ്ക് ഉള്‍പ്പെടെ ആധാറിന്റെ ഔദ്യോഗിക എക്‌സ് Read More…

India News

റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ‘സ്വാറെയിൽ’ സൂപ്പർ ആപ്പിൽ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിനായി റെയിൽവേ മന്ത്രാലയം ‘സ്വാറെയിൽ’ സൂപ്പർ ആപ്പ് പുറത്തിറക്കി. പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് ആപ്പ് വികസിപ്പിച്ചെടുത്തത്. പരീക്ഷണഘട്ടമാകുന്നതിനാൽ ആപ്പ് ഡൗൺലോഡ് ചെയ്യാനാകുന്ന ഉപയോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 1000 പേർക്ക് ഡൗൺലോഡ് ചെയ്യാൻ അവസരമുണ്ടായിരിക്കുകയാണ്. ഉപയോക്താക്കളുടെ അഭിപ്രായങ്ങൾ വിലയിരുത്തിയതിന് ശേഷം 10,000 പേർക്ക് ആപ്പ് ഉപയോഗിക്കാൻ അനുവദിക്കുമെന്നാണ് റിപ്പോർട്ട്. ‘സ്വാറെയിൽ’ Read More…