ജയ്പൂർ: രാജസ്ഥാനിലെ ചില ഭാഗങ്ങളിൽ നിലനിൽക്കുന്ന ‘വരൾച്ചാസമാന’ സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാർ അടിയന്തര പദ്ധതി തയ്യാറാക്കണമെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു. വരും മാസങ്ങളിൽ കുടിവെള്ളം, കാലിത്തീറ്റ, തൊഴിൽ എന്നിവ പ്രധാന പ്രശ്നങ്ങളായി മാറാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സാഹചര്യം സർക്കാർ ഗൗരവമായി കാണണമെന്നും അടിയന്തരമായി മുന്നൊരുക്കങ്ങൾ ആരംഭിക്കണമെന്നും ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു. ജയ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ജനങ്ങൾക്കും മൃഗങ്ങൾക്കും ആവശ്യമായ കാലിത്തീറ്റയും കുടിവെള്ളവും ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണം. ഇപ്പോൾ തന്നെ അടിയന്തര Read More…


