മരിച്ചവരുടെ വീടുകൾ കളക്ടർ സന്ദർശിച്ചു ചാലക്കുടിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച വാഴച്ചാൽ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ വീടുകൾ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു, ആദരാഞ്ജലികൾ അർപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ ജില്ലാ കളക്ടർ കൈമാറി. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഫോറസ്റ്റ് വകുപ്പിൽ താൽക്കാലിക ജോലി നൽകുന്നതിന് സർക്കാരിന് ശുപാർശ നൽകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എത്തിച്ച ജില്ലാ ആശുപത്രിയിൽ കളക്ടർ സന്ദർശിച്ചു. മരിച്ചവരുടെ ബന്ധുക്കളുമായി Read More…
Tag: athirapilly
അതിരപ്പിള്ളിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍: കാട്ടാന ആക്രമണങ്ങളില്‍ പ്രതിഷേധം ശക്തം
തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ രണ്ട് ആദിവാസികള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ, അതിരപ്പിള്ളിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. പ്രദേശത്തെ ജനങ്ങൾക്കൊപ്പം എല്ലാ രാഷ്ട്രീയ കക്ഷികളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടാന ആക്രമണത്തിന് സ്ഥിരപരിഹാരമാണ് ആവശ്യമെന്നു പഞ്ചായത്ത് അറിയിച്ചു. ഇന്നലെ രാത്രിയിലാണ് വാഴച്ചാല്‍ ശാസ്താപൂവം ഊരിലെ സതീഷും അംബികയും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തേന്‍ ശേഖരിക്കാനായി ഒരു കുടുംബം കാട്ടിനകത്തേക്ക് പോയ സമയത്താണ് ആക്രമണം നടന്നത്. ഒരാഴ്ച മുന്‍പ് Read More…
മസ്തകത്തിലെ ഗുരുതര മുറിവേറ്റ കൊമ്പന്‍ ചികിത്സയ്ക്കിടെ ചരിഞ്ഞു
കൊച്ചി: അതിരപ്പള്ളിയില്‍ മസ്തകത്തിലെ ആഴത്തിലുള്ള മുറിവിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന കൊമ്പന്‍ ചികിത്സയ്ക്കിടെ ചരിഞ്ഞു. കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ ആന മരിച്ചത്. വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ ശേഷം കുങ്കി ആനകളുടെ സഹായത്തോടെയാണ് കൊമ്പനെ ലോറിയില്‍ കയറ്റി കോടനാട്ട് എത്തിച്ചത്. മസ്തകത്തിലെ മുറിവില്‍ ഒരു അടിയോളം ആഴം ഉണ്ടായിരുന്നുവെന്നും പുഴുക്കളെ കണ്ടെത്തിയതോടെ അടിയന്തര ചികിത്സ ആവശ്യമായിരുന്നു. വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം സ്ഥലത്തെത്തിയാണ് മയക്കുവെടിവെച്ചത്. Read More…


