ഓഡിറ്റോറിയം വാടക കൂട്ടിയ തീരുമാനം ഗുരുവായൂർ ദേവസ്വം പിൻവലിച്ചു. ഇന്ന് ചേർന്ന ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനം. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനും വാടക പഴയ നിരക്കായ 5900 രൂപയായി തുടരും. ജനുവരി ഒന്നു മുതൽ പുതിയ നിരക്കായ 11,800 രൂപ അടച്ച് ഓഡിറ്റോറിയം ബുക്ക് ചെയ്‌തവരുടെ അധിക തുക തിരിച്ചു നൽകുമെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അറിയിച്ചു.


