സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു. ഓഫീസേഴ്‌സ് ചോയ്‌സ്, ഓള്‍ഡ് മോങ്ക്, ലേമൗണ്ട് തുടങ്ങിയ ബ്രാന്റുകള്‍ക്ക് 10 രൂപ വീതമാണ് കുറച്ചത്. 500 മില്ലി ലിറ്ററിനാണ് 10 രൂപ കുറച്ചത്. ചില ബ്രാണ്ടുകള്‍ക്ക് 30 രൂപ മുതല്‍ 50 രൂപ വരെ കുറച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ പുതുക്കിയ നിരക്ക് നടപ്പില്‍ വരും.കമ്പനികളുടെ നിര്‍ദേശപ്രകാരമാണ് വില കുറച്ചതെന്ന് ബീവറേജ് കോര്‍പ്പറേഷന്‍ പറഞ്ഞു.


