ന്യൂഡൽഹി: നവംബർ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ നടക്കുന്ന ജൻജാതീയ ഗൗരവ് ദിവസ് പരിപാടിയിൽ പങ്കെടുക്കും. ഗോത്രവർഗ സ്വാതന്ത്ര്യസമര നായകൻ ധർത്തി ആബാ ഭഗവാൻ ബിർസ മുണ്ടയുടെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. രാവിലെ 11ന് വീഡിയോ കോൺഫറൻസിങ് വഴി അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുകയും ജനങ്ങളെ അഭിസംബോധനയും ചെയ്യും. പരിപാടിയുടെ ഭാഗമായി ഏകദേശം 3,000 കോടി രൂപയുടെ 246 വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും. ഗോത്രവർഗ മേഖലകളിലെ വിദ്യാഭ്യാസം, ആരോഗ്യം, Read More…


