India Kerala News Politics

നരേന്ദ്രമോദി സർക്കാരിൻ്റെ 12 വർഷത്തെ വികസന നേട്ടങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത് സുരേഷ് ഗോപി


തൃശ്ശൂർ: നരേന്ദ്രമോദി സർക്കാരിൻ്റെ 12 വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസന പ്രദർശനം കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക വകുപ്പ് സഹമന്ത്രിയും തൃശ്ശൂർ എം.പിയുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.

രാജ്യത്തിൻ്റെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനുമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളും നേട്ടങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വികസനവും നല്ല ഭരണവും ഉറപ്പാക്കുന്ന കേന്ദ്ര സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ വ്യാപകമായി എത്തിക്കേണ്ടത് അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സുരേഷ് ഗോപി പറഞ്ഞു.

പരിപാടിയിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ സുധീഷ് മേനോത്തുപറമ്പിൽ, പൂർണിമ സുരേഷ്, ജില്ലാ ട്രഷറർ വിജയൻ മേപ്പറത്ത്, കൗൺസിലർമാരായ അഡ്വ. രേഷ്മ മേനോൻ, പത്മിനി ഷാജി, എസ്.സി. മോർച്ച ജില്ലാ പ്രസിഡൻ്റ് മനോജ് നെല്ലിക്കാട്, സുശാന്ത് ഐനിക്കുന്നത്ത് എന്നിവർ പങ്കെടുത്തു.

വികസിത ഭാരതത്തിൻ്റെ സാക്ഷ്യപത്രമായ വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ വിവരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ക്ഷേമപദ്ധതികൾ, ഡിജിറ്റൽ ഇന്ത്യ ഉൾപ്പെടെയുള്ള നേട്ടങ്ങൾ പ്രദർശനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി പ്രവർത്തകരും പൊതുജനങ്ങളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *