കൊൽക്കത്ത: ബക്സ കടുവാ സങ്കേതത്തിലെ കടുവയുടേതെന്ന് പറയപ്പെടുന്ന മൂന്ന് ഭ്രൂണങ്ങൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകളെക്കുറിച്ച് സംസ്ഥാന വനംവകുപ്പിന് വിവരമൊന്നുമില്ലെന്ന് പശ്ചിമ ബംഗാൾ വനംമന്ത്രി മനോജ് കുമാർ ഒറാവോൺ അറിയിച്ചു. കടുവ അസമിലേക്ക് കടന്ന സംഭവത്തിൻ്റെ സാഹചര്യങ്ങൾ അന്വേഷിക്കാൻ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ (എൻടിസിഎ) സംഘം അന്വേഷണം നടത്തിവരികയാണെന്നും മന്ത്രി വ്യക്തമാക്കി. മൂന്ന് വയസ്സുള്ള പെൺകടുവയെ ഒക്ടോബർ രണ്ടിനാണ് ബിഹാറിലെ വാൽമീകി കടുവാ സങ്കേതത്തിൽനിന്ന് പശ്ചിമ ബംഗാളിലെ അലിപുർദ്വാർ ജില്ലയിലുള്ള ബക്സ കടുവാ സങ്കേതത്തിലെത്തിച്ചത്. തുടർന്ന് കടുവ സമീപ Read More…


