Kerala News

റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍

തിരുവനന്തപുരം: ഓസ്‌കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. നടി കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍ പേഴ്‌സണ്‍. സി അജോയ് സെക്രട്ടറിയായി തുടരും. സംവിധായകന്‍ രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായിരുന്ന പ്രേംകുമാറാണ് ആക്ടിങ് ചെയര്‍മാനായി തുടര്‍ന്നിരുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പ് അദ്ദേഹം ചുമതലേല്‍ക്കും. നേരത്തെ തന്നെ റസൂല്‍ പൂക്കുട്ടി ചെയര്‍മാനാകുമെന്ന് സൂചനകളുണ്ടായിരുന്നു.

Culture Kerala News

“പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽക്കാലിക ചെയർമാൻ: സംവിധായകൻ അല്ലാത്ത ആദ്യത്തെയാൾ”

തിരുവനന്തപുരം: പ്രശസ്ത നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽക്കാലിക ചെയർമാനായി നിയമിതനായി. അക്കാദമിയുടെ വൈസ് ചെയർമാനായിരുന്ന പ്രേംകുമാറിന്, രഞ്ജിത്ത് രാജിവച്ച ഒഴിവിലാണ് ഈ ചുമതല നൽകിയത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ബംഗാളി നടി ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തെത്തിയതോടെ, മുൻ ചെയർമാൻ രഞ്ജിത്ത് രാജിവച്ചിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു സംവിധായകൻ അല്ലാത്ത വ്യക്തി, ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നത്. പ്രേംകുമാറിന് ചലച്ചിത്ര അക്കാദമിയുടെ വലിയ ദൗത്യങ്ങൾ മുൻപിൽ കിടക്കുന്നു, അതിൽ ഏറ്റവും പ്രധാനമായവയാണ് സംസ്ഥാന ചലച്ചിത്ര Read More…