കൊച്ചി: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുമ്പോള്‍ സമരങ്ങളില്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നത് താത്കാലികമായെങ്കിലും നിര്‍ത്തിവെക്കണമെന്ന ആവശ്യം ശക്തം. ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ ശുദ്ധി ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും കൊച്ചി യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സല്‍മാന്‍ പരാതി നല്‍കി. സമരം ചെയ്യുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കാനാണ് തന്റെ ഇടപെടലെന്നാണ് സല്‍മാന്‍ പറയുന്നത്. പീരങ്കിയില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തുടനീളം നിരവധി സംഘടനകളുടെ പ്രതിഷേധ Read More…
Tag: commission
ബാലാവകാശ കമ്മീഷൻ:-‘ബാലസൗഹൃദ രക്ഷാകർതൃത്വം’ കുടുംബശ്രീ അംഗങ്ങൾക്ക് ഏകദിന പരിശീലനം നടത്തി
സംസ്ഥാന ബാലാവകാശ കമ്മീഷനും തൃശ്ശൂർ കുടുംബശ്രീ ജില്ലാ മിഷനും ചേർന്ന് ‘ബാലസൗഹൃദ രക്ഷാകർതൃത്വം’ ഏകദിന പരിശീലനം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയാണ് കുടുംബങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്നത് എന്നും അത് കൊണ്ട് സുരക്ഷിത ബാല്യം സുന്ദര ഭവനം എന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കാൻ കുടുംബശ്രീ പരിശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ കൊ ഓർഡിനേറ്റർ ഡോ. സലിൽ യു അധ്യക്ഷത വഹിച്ച പരിപാടിയിൽ Read More…



