Kerala News

കൊച്ചി തീരത്ത് ചരക്കുകപ്പല്‍ അപകടം: ഷിപ്പിങ് കമ്പനിയ്ക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം എംഎസ്‌സി എല്‍സ-3 (MSC Elsa-3) എന്ന ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍, കപ്പലിന്റെ ഉടമസ്ഥതയിലുള്ള മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയെയാണ് ഒന്നാം പ്രതിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയും കപ്പല്‍ ക്രൂ മൂന്നാം പ്രതിയുമാണ്. അമ്പലപ്പുഴ സിപിഎം ഏരിയാ സെക്രട്ടറി നൽകിയ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്. അപകടത്തിന് കാരണമായത് കപ്പലില്‍ അപകടകാരിയായ വസ്തുക്കള്‍ (സ്‌ഫോടകവസ്തുക്കള്‍, ഹാനികരമായ ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് Read More…

Kerala News

കണ്ടെയ്‌നര്‍ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം; അപകടം കൊല്ലം ശക്തികുളങ്ങരയില്‍

കൊല്ലം: എംഎസ് സി എല്‍സ 3 കപ്പലിലെ കടലില്‍ വീണ കണ്ടെയ്‌നര്‍ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. കൊല്ലം ശക്തികുളങ്ങരയില്‍ അടിഞ്ഞ കണ്ടെയ്‌നര്‍ ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെയാണ് തീ പിടിച്ചത്. കണ്ടെയ്‌നറിലെ തെര്‍മോക്കോള്‍ കവചത്തിലാണ് തീപിടിച്ചത്. അപകടത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിക്കുന്നതിനിടയില്‍ തീയും പുകയും ഉയർന്നു. കടല്‍ക്കാറ്റ് ശക്തമായതിനാല്‍ തീ വ്യാപിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് സമയബന്ധിതമായി ഇടപെട്ടതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു. കൊച്ചി പുറംകടലില്‍ മുങ്ങിയ ചരക്കുകപ്പലിലെ പത്ത് കണ്ടെയ്‌നറുകളാണ് ശക്തികുളങ്ങരയില്‍ അടിഞ്ഞത്. ഇവിടെ നിന്ന് കണ്ടെയനറുകള്‍ Read More…