ഡിസംബര്‍ 27 മുതല്‍ 29 വരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്‌മാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരുടെ സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന് മുന്നോടിയായി നടന്ന ‘ബഡ്ഡി വാക്ക്’ വിളംബര ജാഥ വേറിട്ട കാഴ്ചയായി. കോഴിക്കോട്ടെ വിവിധ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും മറ്റ് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും കൈകോര്‍ത്ത് പിടിച്ച് നടന്നുനീങ്ങിയപ്പോള്‍ ‘നിങ്ങള്‍ തനിച്ചല്ല, ഞങ്ങള്‍ കൂടെയുണ്ട്’ എന്ന പ്രഖ്യാപനമായി അത് മാറി. സിഎസ്‌ഐ പള്ളി മുതല്‍ മാനാഞ്ചിറ മൈതാനം വരെയായിരുന്നു ബഡ്ഡി വാക്ക് നടന്നത്. Read More…
Tag: differently abled
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം നടത്തി
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാതല പരിപാടി വടക്കാഞ്ചേരി ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തില്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി കുഞ്ഞുങ്ങളെ സന്ദര്‍ശിക്കുകയും അവരോട് സംസാരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ അതുര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ടി.പി ശ്രീദേവി വിഷയാവതരണം നടത്തി. ഗുണഭോക്താക്കളായ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. പരിപാടിയോടനുബന്ധിച്ച് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആര്‍ ബി എസ്സ് Read More…



