അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ നടന്ന ‘കൂടെ 4.0’ പ്രദർശന-വിപണന മേളയിൽ ഭിന്നശേഷി കുട്ടികൾ നിർമ്മിച്ച ഉൽപന്നങ്ങൾ ശ്രദ്ധേയമായി. ജില്ലയിലെ ബഡ്സ് സ്കൂളുകളിലും മറ്റ് സ്പെഷ്യൽ സ്കൂളുകളിലുമായി പഠിക്കുന്ന കുട്ടികളാണ് ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, സോപ്പ്, ഫിനോയിൽ, ബാഗുകൾ, അച്ചാർ, വിവിധതരം ഭക്ഷണവസ്തുക്കൾ തുടങ്ങിയ ഉൽപന്നങ്ങൾ തയ്യാറാക്കിയത്. ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ പുറത്തുകൊണ്ടുവരാനും സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് പിന്തുണ നൽകാനും ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടം മേള സംഘടിപ്പിച്ചത്. സമാപന ദിവസം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മേള സന്ദർശിച്ച് കുട്ടികളുടെ Read More…
Tag: differently-abled people
ഭിന്നശേഷിയുള്ളവർക്കായി ട്രെയിൻ യാത്രയെ സൗഹൃദമാക്കാൻ ആപ്പ്: രാജ്യത്ത് ആദ്യം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വീല്‍ചെയര്‍ ഉപയോഗിക്കുന്ന യാത്രക്കാരെ സഹായിക്കാനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍. ആദ്യമായാണ് റെയില്‍വേ ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നത്. നടക്കാന്‍ ബുദ്ധിമുട്ടുള്ള യാത്രക്കാര്‍ക്കും റെയില്‍വേ സ്‌റ്റേഷന്‍ ഉപയോഗിക്കാന്‍ തക്കവണ്ണം മാറ്റങ്ങള്‍ കൊണ്ടുവന്ന തിരുവനന്തപുരം ഡിവിഷന്‍, ഇത്തരക്കാരുടെ യാത്രാനുഭവം കൂടുതല്‍ എളുപ്പമാക്കുന്നതിനായാണ് ഡിജിറ്റല്‍ രംഗത്തും മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. 2017 ല്‍ ട്രെയിന്‍ കോച്ചുകളുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ കഴിയുന്ന റാമ്പുകള്‍ അവതരിപ്പിച്ച രാജ്യത്തെ ആദ്യത്തെ ഡിവിഷനാണ് തിരുവനന്തപുരം ഡിവിഷനെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ Read More…
പലിശയിൽ ഇളവോടെ ഭിന്നശേഷിക്കാരുടെ വായ്പകളിൽ ഒറ്റത്തവണ തീർപ്പാക്കൽ: മന്ത്രി ഡോ. ആർ ബിന്ദു
എൻഡിഎഫ്ഡിസി പദ്ധതിയിൽ വായ്പയെടുത്തിട്ടുള്ള ഭിന്നശേഷിക്കാരിൽ തിരിച്ചടവിൽ കുടിശ്ശിക വരുത്തിയവർക്ക് സംസ്ഥാന സർക്കാർ പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഇതിനു പുറമേ പലിശത്തുകയിൽ അമ്പത് ശതമാനം ഇളവനുവദിച്ച് ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കാൻ സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശവും അനുമതിയും നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എൻഡിഎഫ്ഡിസി (നാഷണൽ ദിവ്യാംഗൻ ഫിനാൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ) പദ്ധതി പ്രകാരം വിവിധ സ്വയംതൊഴിൽ, വാഹന, ഭവന, വിദ്യാഭ്യാസ വായ്പയെടുത്ത ഗുണഭോക്താക്കളിൽ ഭൂരിഭാഗം പേരും തീവ്ര ഭിന്നശേഷിത്വമുള്ളവരോ ബിപിഎൽ വിഭാഗത്തിൽ Read More…
ഭിന്നശേഷി ബോധവൽക്കരണ ഹ്രസ്വചിത്രങ്ങൾ മന്ത്രി ഡോ. ആർ ബിന്ദു പ്രകാശനം ചെയ്തു
ഭിന്നശേഷിക്കാർക്കായി സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് പുറത്തിറക്കിയ രണ്ട് ബോധവൽക്കരണ ഹ്രസ്വചിത്രങ്ങൾ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പ്രകാശനം ചെയ്തു. ഭിന്നശേഷി അവകാശ നിയമത്തിലെ പ്രസക്ത വകുപ്പുകൾ അടിസ്ഥാനമാക്കിയാണ് ചിത്രങ്ങൾ തയാറാക്കിയത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങളും അവർക്കായി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളും പൊതുസമൂഹത്തിലെത്തിക്കുവാൻ ഹ്രസ്വചിത്രങ്ങൾ പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു. 3 മിനിട്ട് ദൈർഘ്യമുള്ള രണ്ട് ഹ്രസ്വചിത്രങ്ങളുടെ നിർമ്മാണം കെ.എസ്.എഫ്.ഡി.സിയാണ്. ഭിന്നശേഷി അവകാശ നിയമത്തിലെ സെക്ഷൻ 19 പ്രകാരം ഭിന്നശേഷിക്കാർക്ക് സൗജന്യമായി സ്വയം തൊഴിൽ പരിശീലനം, കുറഞ്ഞ നിരക്കിൽ സ്വയം തൊഴിൽവായ്പ ലഭ്യമാക്കൽ, സെക്ഷൻ 37 പ്രകാരം Read More…
നിപ്മറിൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാം: മന്ത്രി ഡോ. ബിന്ദു
സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ) ഭിന്നശേഷിക്കാർക്ക് വിവിധ മേഖലകളിൽ തൊഴിൽ പരിശീലനം ആരംഭിക്കുകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 18 നും 30 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ ട്രെയിനിംഗ്, ബേക്കിംഗ് ആൻഡ് കൺഫെക്ഷണറി കോഴ്‌സ്, ഹോർട്ടികൾച്ചർ നേഴ്‌സറി മാനേജ്‌മെന്റ് ആൻഡ് ഓർഗാനിക് ഫാമിംഗ്, ടെയ്‌ലറിംഗ്, ഹൗസ് കീപ്പിംഗ് എന്നീ മേഖലകളിലാണ് പരിശീലനം. എംപവർമെൻറ് ത്രൂ വൊക്കേഷനലൈസേഷൻ (എം -വോക്) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുകയെന്ന് മന്ത്രി പറഞ്ഞു. Read More…
ഭിന്നശേഷിക്കാർ മുഖ്യ വേഷങ്ങളിലെത്തിയ ഹ്രസ്വചിത്രത്തിന്റെ ഔദ്യോഗികമായ റിലീസിങ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു
ഭിന്നശേഷിക്കാരായ രണ്ട് ചെറുപ്പക്കാർ മുഖ്യവേഷങ്ങളിലെത്തിയ ‘രണ്ട് മീനുകൾ’ എന്ന ഹ്രസ്വചിത്രത്തിന്റെ ഔദ്യോഗികമായ റിലീസിങ് സാമൂഹ്യനീതി-ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. സജി വാഗമണ്ണും രാജീവ് ചെറൂപ്പയും പ്രധാന വേഷങ്ങളവതരിപ്പിച്ച ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അധ്യാപകനും ചലച്ചിത്രകാരനുമായ ചന്ദ്രൻ കൊളമ്പലമാണ്. കരുതലേകാൻ ആരുമില്ലാതെ വീടിനകത്ത് തനിച്ചായിപ്പോയ രണ്ടു ഭിന്നശേഷിക്കാരായ വ്യക്തികളുടെ ചിന്തകളും സ്വപ്നങ്ങളും പ്രതീക്ഷകളും, വീട്ടിൽ വളർത്തുന്ന രണ്ടു മീനുകളിലൂടെ ചിത്രത്തിൽ പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. എങ്ങനെയാണ് പരിമിതികൾക്ക് നടുവിൽ തളയ്ക്കപ്പെട്ട അവസ്ഥയിൽ ഭിന്നശേഷിക്കാർ അവരുടെ ജീവിതം Read More…






