Environment India News Politics

ബിഹാറിൽ 19.39 കിലോ ആനക്കൊമ്പ് പിടികൂടി; നാലുപേർ അറസ്റ്റിൽ

പട്ന: അനധികൃത വന്യജീവി കടത്തിനെതിരായ നടപടിയുടെ ഭാഗമായി ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിൽ 19.39 കിലോ ആനക്കൊമ്പ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ)യും ബിഹാർ പൊലീസും സംയുക്തമായി അറസ്റ്റ് ചെയ്തു. ഇന്ത്യ-നേപ്പാൾ അതിർത്തിക്ക് സമീപമായിരുന്നു പരിശോധന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രണ്ട് ഇരുചക്രവാഹനങ്ങളിലായി സഞ്ചരിച്ച നാലുപേരെ ഉദ്യോഗസ്ഥർ തടഞ്ഞു. ഇവരിൽ ഒരാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ ആനക്കൊമ്പുണ്ടെന്ന് ഉദ്യോഗസ്ഥർ സംശയിച്ചിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്നീട് പിടികൂടി. പരിശോധനയിൽ 19.39 Read More…

India Kerala News Politics

ചെന്നൈ തുറമുഖത്ത് 7.72 കോടി രൂപയുടെ രക്ത ചന്ദനത്തടികൾ പിടികൂടി

ചെന്നൈ: മലേഷ്യയിലേക്ക് കടത്താൻ ശ്രമിച്ച 7.72 കോടി രൂപ വിലമതിക്കുന്ന 12.87 മെട്രിക് ടൺ ചുവന്ന ചന്ദനത്തടികൾ ചെന്നൈ തുറമുഖത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നവംബർ 9 മുതൽ 11 വരെ നടത്തിയ പരിശോധനയിലാണ് കടത്ത് കണ്ടെത്തിയത്. പേപ്പർ ലാമിനേറ്റ് റോളുകളാണെന്ന് രേഖപ്പെടുത്തിയ കണ്ടെയ്‌നറിൽ ചരക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനത്തടികൾ കണ്ടെത്തിയത്. അന്വേഷണത്തിൽ, സ്വകാര്യ ഗോഡൗണിലെത്തിച്ച് യഥാർത്ഥ ചരക്ക് മാറ്റി ചന്ദനത്തടികൾ നിറച്ചശേഷമാണ് കയറ്റുമതിക്ക് Read More…