Kerala News

ഓപ്പറേഷന്‍ ശരീര സൗന്ദര്യ; പരിശോധന നടത്തി

തൃശ്ശൂര്‍ ജില്ലയിലെ വിവിധ ജിംനേഷ്യങ്ങളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ജിമ്മുകളില്‍ ശരീരഭാര വര്‍ദ്ധനക്കായി സ്റ്റിറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നതായി അറിയിപ്പ് ലഭിച്ചതിനാലാണ് പരിശോധന നടത്തിയത്. അനബോളിക് സ്റ്റീറോയിഡുകള്‍ മനുഷ്യജീവന് ആപത്ത് വരുത്തുന്നതിനാല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ‘ഓപ്പറേഷന്‍ ശരീര സൗന്ദര്യ’ എന്ന പേരില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്. ശരീരസൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതിനായി അനധികൃതമായി സ്വവസതിയില്‍ സൂക്ഷിച്ച അനബോളിക് സ്റ്റീറോയിഡ് ഇഞ്ചക്ഷനുകളും ഗുളികകളും Read More…