Kerala News

ഭൂട്ടാന്‍ കാര്‍ കടത്ത് കേസ്: മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വീട്ടില്‍ ഇഡി റെയ്ഡ്, പൃഥ്വിരാജിന്റെ വീട്ടിലും പരിശോധന

കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ പരിശോധനയ്ക്ക് ഇഡിയും. നടന്മാരായ മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും കൊച്ചിയിലെ വീട്ടില്‍ അടക്കം ഒരേ സമയം 17 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീട്ടിലും റെയ്ഡ് നടക്കുന്നതായാണ് വിവരം. ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ അടക്കം കസ്റ്റംസ് പരിശോധന നടത്തിയത്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ Read More…

Kerala News

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖറിന് ആശ്വാസം; കാര്‍ വിട്ടു കിട്ടാന്‍ കസ്റ്റംസിനെ സമീപിക്കാം, ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി വാഹനം പിടിച്ചെടുത്ത കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന് ആശ്വാസം. കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം വിട്ടുകിട്ടാനായി ദുല്‍ഖറിന് കസ്റ്റംസിനെ സമീപിക്കാവുന്നതാണ്. കാര്‍ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ദുല്‍ഖറിന്റെ അപേക്ഷ ലഭിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കസ്റ്റംസ് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കസ്റ്റംസ് ആക്ടിലെ സെക്ഷന്‍ 110 എ പ്രകാരമുള്ള അപേക്ഷയുമായി കസ്റ്റംസ് ആക്ടിന് കീഴിലുള്ള അഡ്ജുഡിക്കേറ്ററി അതോറിറ്റിയെ നടന് സമീപിക്കാവുന്നതാണ്. വാഹനത്തിന്റെ 20 വർഷത്തെ രേഖകൾ ഹാജരാക്കേണ്ടതാണ്. വാഹനം വിട്ടുകൊടുക്കുമ്പോള്‍ ആവശ്യമായ നിബന്ധനകള്‍ അധികൃതര്‍ക്ക് Read More…

Kerala News

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖര്‍ സല്‍മാന്റെ വാഹനങ്ങള്‍ പിടിച്ചെടുത്തു, വ്യവസായികളുടെ അടക്കം 30 ഇടങ്ങളില്‍ പരിശോധന

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് നടത്തിയ റെയ്ഡില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴിടങ്ങളില്‍ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു. ദുല്‍ഖര്‍ സല്‍മാന്റെ കാറുകള്‍ പിടിച്ചെടുത്തതിന് പുറമെ, കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് സമന്‍സും നല്‍കി. ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ്‌ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്. കേരളത്തിലെ അഞ്ച് ജില്ലകളിലായി 30 ഇടങ്ങളിൽ പരിശോധന നടന്നത്. കോഴിക്കോട്, മലപ്പുറം Read More…