ദുബായ്: ദുബായ് നഗരത്തിന്റെ രൂപഭാവം മാറ്റാനുള്ള വലിയ ചർച്ചകൾക്ക് വഴിയൊരുക്കി, ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്‌സ്ബി) 2032ഓടെ അടച്ചുപൂട്ടുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം 2032-നകം പൂർത്തീകരിക്കുന്നതോടെ നിലവിലെ ഡിഎക്‌സ്ബി വിമാനത്താവളം പ്രവർത്തനം നിർത്തും. 29 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള ഡിഎക്‌സ്ബി പ്രദേശം ഭവന, വാണിജ്യ, പരസ്യ ആവശ്യങ്ങൾക്ക് പുനര്‍വിനിയോഗിക്കാനുള്ള സാധ്യതകളാണ് ചര്‍ച്ചകളില്‍ ഉരുത്തിരിയുന്നത്. ഇവിടെ താമസ, വ്യാപാര, ഹോസ്പിറ്റാലിറ്റി, പൊതു ഇടങ്ങൾ സംയോജിപ്പിച്ച വികസനം നടത്താനുള്ള സാധ്യതകളും ഉണ്ട്. Read More…


