പീച്ചിയിലെ വിവിധ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്നും അസാധാരണ ശബ്ദവും മുഴക്കവും ഉണ്ടായതിനെ തുടർന്ന് പ്രസ്തുത സ്ഥലത്തെ വിളളലുകൾ ഉണ്ടായ വീടുകളിൽ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ സന്ദർശനം നടത്തി.വിള്ളൽ സംഭവിച്ച വീടുകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിലേക്ക് കത്ത് നൽകിയിട്ടുള്ളതായി ജില്ല കളക്ടർ അറിയിച്ചു. തുടർച്ചയായി ചലനം ഉണ്ടാകുന്നതിൻ്റെ പശ്ചാത്തലത്തിൽ ഇതിനെക്കുറിച്ച് വിശദമായി പഠിക്കുവാൻ ആവശ്യപ്പെട്ട് സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്. പുറമെ പ്രദേശത്ത് കൂടുതൽ സീസ്മോഗ്രാഫുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ചും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർചലനമുണ്ടായാൽ നാട്ടുകാർ Read More…
Tag: earth tremor
അസമിൽ 4.7 തീവ്രതയുള്ള ഭൂചലനം; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രകമ്പനം
അസമിലെ കച്ചാർ ജില്ലയിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിൻ്റെ പ്രകമ്പനം വടക്കുകിഴക്കൻ മേഖലയിലെ വിവിധ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് രാത്രി 9.10ഓടെയായിരുന്നു ഭൂചലനം ഉണ്ടായത്. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഷില്ലോങ്ങിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള വിവരമനുസരിച്ച്, ഭൂചലനം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 39 കിലോമീറ്റർ ആഴത്തിലായിരുന്നു. അസമിലെ കച്ചാർ ജില്ലയിൽ 24.941 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും 93.007 Read More…



