നിഷേധിക്കപ്പെട്ട പ്രസവാനുകൂല്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു തൃശൂർ കോടതിയിലെ ലീഗൽ ഏയ്ഡ് ഡിഫൻസ് കൗൺസിലായ അഡ്വ.എഡ്വിന ബെന്നി നടത്തിയത്. അതിൽ ഫലം കണ്ടതിൻ്റെ സംതൃപ്തിയിലാണ് ഇപ്പോൾ എഡ്വിന. ദേശീയനിയമസേവന അഥോറിറ്റിയുടെ ( നാൽസ) കീഴിൽ 2023 ലാണ് ലീഗൽ ഏയ്ഡ് ഡിഫൻസ് കൗൺസിൽ സിസ്റ്റം (എൽ.എ.ഡി.സി. എസ്.) രാജ്യവ്യാപകമായി പ്രവർത്തനം ആരംഭിച്ചത്. എന്നാൽ എഡ്വിന പ്രസവാനുകൂല്യത്തിന് വേണ്ടി അപേക്ഷിച്ചപ്പോൾ ആയതിന് സ്കീം പ്രകാരം വ്യവസ്ഥയില്ല എന്ന കാരണത്താൽ അനുവദിക്കപ്പെടുകയുണ്ടായില്ല. നിയമ സേവന അഥോറിറ്റി നിയോഗിക്കുന്ന അഭിഭാഷകർക്ക് ബന്ധപ്പെട്ട സ്കീമിൽ Read More…


