Kerala News

ഇലക്ട്രിക് വാഹന വിപണനരംഗത്ത് കേരളത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തും: മന്ത്രി പി. രാജീവ്

ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റിന് തുടക്കമായി ഇലക്ട്രിക് വാഹന വിപണിയിലെ കേരളത്തിന്റെ മുന്നേറ്റം ആ മേഖലയിലെ കൂടുതൽ സംരംഭങ്ങൾ തുടങ്ങുന്നതിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടാറ്റയുടെ ഇലക്ട്രിക് കാർ വിപണനത്തിന്റെ 20 ശതമാനവും കേരളത്തിലാണ് നടക്കുന്നതെന്ന കണക്ക് ഇലക്ട്രിക് വാഹന വിപണിയിലെ മുന്നേറ്റം കാണിക്കുന്നു. നാലിലൊരു കുടുംബത്തിന് നിലവിൽ കാറുള്ള സംസ്ഥാനമാണ് കേരളം. തിരുവനന്തപുരത്തെ കേരളത്തിന്റേയും Read More…