India News

പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ചു ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഉത്പാദിപ്പിക്കുന്നവയും കയറ്റുമതി ചെയ്യുന്നവയും ഉള്‍പ്പടെ പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയം ഈ നടപടി രാജ്യത്തിന്റെ ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനായാണ് എടുത്തതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2023ലെ വിദേശ വ്യാപാര നയത്തില്‍ ഭേദഗതി വരുത്തി, പുതിയ തീരുമാനത്തിന്റെ ഭാഗമായി പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഉത്പന്നങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അറിയിച്ചു. “നടപടിയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ മറ്റുള്ള വ്യവസ്ഥകള്‍ ഉടന്‍ അറിയിക്കപ്പെടും,” എന്നു ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. Read More…