India News

കാൺപൂരിൽ അന്തർദേശീയ വ്യാജ ഡിഗ്രി റാക്കറ്റ് പോലീസ് പിടിയിൽ

കാൺപൂർ: രാജ്യത്തിനകത്തും വിദേശത്തുമായി വ്യാപിച്ചിരുന്ന വ്യാജ ഡിഗ്രി നിർമാണ-വിതരണ ശൃംഖല തകർത്ത് കാൺപൂർ പൊലീസ്. റാക്കറ്റിൻ്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന 32-കാരനുൾപ്പെടെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കിഡ്വായ് നഗർ, ബെകംഗഞ്ച് മേഖലകളിൽ നടത്തിയ റെയ്ഡിനിടെയാണ് പ്രതികളെ പിടികൂടിയത്. ഒരു താമസകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അത്യാധുനിക അനധികൃത പ്രിൻ്റിങ് കേന്ദ്രവും പൊലീസ് കണ്ടെത്തി. ഹൈസ്കൂൾ മാർക്ക് ലിസ്റ്റുകൾ മുതൽ പിഎച്ച്ഡി ഡിഗ്രികൾ വരെ വ്യാജമായി നിർമ്മിച്ച് വിവിധ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ഇവർ വിതരണം ചെയ്തിരുന്നുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. Read More…